കൃഷിജാഗരണ്‍ മാസികയുടെ നേതൃത്വത്തില്‍ ഫലവര്‍ഗ്ഗ വിളകളിലെ ഭാവി പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി ഡബ്ല്യൂ.എസ്.എസ് ഡയറക്ടര്‍ ഫാ: പോള്‍ കൂട്ടാല ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലുള്‍പ്പെട്ട കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ട്രോപിക്കല്‍ അഗ്രോ, ആദിമ കാര്‍ഷികോല്‍പ്പാദക കമ്പനി, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ നടത്തിയത്.
കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: എസ്. സിമി ഫലവര്‍ഗ്ഗ വിളകളിലെ ഭാവി പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. അതോടൊപ്പം കാര്‍ഷിക മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബുവും ജൈവ ഉല്പാദന ഉപാധികള്‍ എന്ന വിഷയത്തില്‍ ട്രോപിക്കല്‍ അഗ്രോയിലെ കെമിസ്റ്റ് അനൂപും ക്ലാസ്സുകള്‍ നയിച്ചു.
പരിപാടിയില്‍ ആദിമ കാര്‍ഷിക ഉല്പാദക കമ്പനി ചെയര്‍മാന്‍ സുരേഷ് പാലോട്ട് അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസോസിയേറ്റ്ഡയറക്ടര്‍ ഫാ: ജിനോജ് പാലത്ത്തടത്തില്‍, പ്രോജക്ട് ഓഫീസര്‍ പി.എ. ജോസ്,വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കെ.രാജേഷ്, കൃഷിജാഗരണ്‍ മാര്‍ക്കറ്റിംഗ് പ്രതിനിധി എം.ടി. ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.
Share your comments