ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (FSSAI) ഒഴിവുകൾ. ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം.
ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സെൻട്രൽ ഫുഡ് സേഫ്ടി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി നവംബർ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ fssai.gov.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.
ആകെ 254 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഇ.ഡബ്ള്യൂ.എസ്, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ അടച്ചാൽ മതിയാകും.
ഫുഡ് അനലിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസും ടെക്നിക്കൽ ഓഫീസർ, സെൻട്രൽ ഫുഡി സേഫ്ടി ഓഫീസർ (സി.എഫ്.എസ്.ഒ), അസിസ്റ്റന്റ് മാനേജർ ഐ.ടി, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്ലേറ്റർ, പേഴ്സണൽ അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പ്രായം 30ും ജൂനിയൽ അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലേക്ക് അപേക്ഷിക്കാൻ 25 വയസുമാണ് ഉയർന്ന പ്രായപരിധി.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
Share your comments