കേരളത്തിലെ നെല്ല് കർഷകരെ സങ്കടത്തിൽ ആക്കി നെല്ലിന് വാരിപ്പൂ ഫംഗസ് ബാധ. നെല്ലിനു പുറത്ത് കറുത്ത നിറത്തിൽ ഫംഗസ് പറ്റിപ്പിടിച്ചിരിക്കുന്ന യും നെല്ല് കരിഞ്ഞു ഉണക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിൻറെ പ്രധാന ലക്ഷണം.
Paddy farmers in Kerala are saddened by the rice fungus outbreak. The main symptom is black fungus sticking to the outside of the paddy and the paddy is scorched and dried. The rapid spread of the disease to other paddy fields is worrying the paddy farmers. Acres of crops were destroyed by the disease. With the onset of late rains and the outbreak of the disease, farmers are not getting significant profit from farming
പെട്ടെന്നുതന്നെ മറ്റു പാടശേഖരങ്ങളിലേക്കും ഈ രോഗം വ്യാപിക്കുന്നത് നെല്ല് കർഷകരെ വിഷമിപ്പിക്കുന്നത്. ഏക്കറോളം കൃഷിയാണ് ഈ രോഗ ബാധ മൂലം നശിച്ചു പോയത്.
കാലം തെറ്റി പെയ്ത മഴയും ഈ രോഗബാധയും വന്നതോടുകൂടി കൃഷിയിൽനിന്ന് കാര്യമായ ലാഭം കർഷകർക്ക് ലഭിക്കാത്ത അവസ്ഥ വരുന്നു. കഷ്ടപ്പെട്ട് കൃഷി ഇറക്കിയിട്ടും അതിൽനിന്ന് കാര്യമായ ലാഭം ലഭിക്കാത്ത അവസ്ഥ കർഷകർക്ക് അനവധി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഇതിനു വേണ്ട നടപടി ക്രമങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഓരോ കർഷകനും അഭിപ്രായപ്പെടുന്നു. വാരിപൂ രോഗത്തെ പ്രതിരോധിക്കാൻ സുഡോമോണസ് എന്ന മിത്ര ബാക്ടീരിയ ഉപയോഗപ്പെടുത്താമെന്ന് വെള്ളാനിക്കര കാർഷിക കോളേജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ സി. ആർ രശ്മി പറഞ്ഞു.
50% കതിര് നിറക്കുമ്പോൾ വൈകുന്നേരം സുഡോമോണസ് ലിറ്ററിന് 20 ഗ്രാം എന്ന തോതിൽ തളിച്ചു കൊടുത്താൽ ഈ രോഗത്തെ ഒരു പരിധിവരെ തടയാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Share your comments