മണിപ്പൂരിലെ കറുത്ത അരി(ചക്കാവോ), ഗോരഖ്പൂർ ടെറാക്കോട്ട ,കോവൽപട്ടി കടല മിട്ടായി എന്നിവയ്ക്ക് ഭൗമ സൂചിക പദവി
മണിപ്പൂരിലെ കറുത്ത അരി(ചക്കാവോ), ഗോരഖ്പൂർ ടെറാക്കോട്ട കോവൽപട്ടി കടല മിട്ടായി എന്നിവയ്ക്ക് ഭൗമ സൂചിക പദവി (ജിഐ) ടാഗ് ലഭിച്ചു. ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് ഡെപ്യൂട്ടി രജിസ്ട്രാർ ചിന്നരാജ ജി. നായിഡുവാണ് ഇവയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ച വിവരം അറിയിച്ചത് .ചക്കാവോയ്ക്കുള്ള അപേക്ഷ മണിപ്പൂരിലെ ചക്കാവോ (ബ്ലാക്ക് റൈസ്) കൺസോർഷ്യം സമർപ്പിച്ചു. കൃഷി വകുപ്പ്, മണിപ്പൂർ സർക്കാർ, നോർത്ത് ഈസ്റ്റേൺ റീജിയണൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (നെറാമാക്) എന്നിവർ കാര്യങ്ങൾ സുഗമമാക്കി.ഗോരഖ്‌പൂർ ടെറാക്കോട്ടയുടെ കാര്യത്തിൽ ഉത്തർപ്രദേശിലെ ലക്ഷ്മി ടെറാക്കോട്ട മുർതികല കേന്ദ്രമാണ് അപേക്ഷ സമർപ്പിച്ചത്.
മണിപ്പൂരിലെ കറുത്ത അരി(ചക്കാവോ), ഗോരഖ്പൂർ ടെറാക്കോട്ട കോവൽപട്ടി കടല മിട്ടായി എന്നിവയ്ക്ക് ഭൗമ സൂചിക പദവി (ജിഐ) ടാഗ് ലഭിച്ചു. ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് ഡെപ്യൂട്ടി രജിസ്ട്രാർ ചിന്നരാജ ജി. നായിഡുവാണ് ഇവയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ച വിവരം അറിയിച്ചത് .ചക്കാവോയ്ക്കുള്ള അപേക്ഷ മണിപ്പൂരിലെ ചക്കാവോ (ബ്ലാക്ക് റൈസ്) കൺസോർഷ്യം സമർപ്പിച്ചു. കൃഷി വകുപ്പ്, മണിപ്പൂർ സർക്കാർ, നോർത്ത് ഈസ്റ്റേൺ റീജിയണൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (നെറാമാക്) എന്നിവർ കാര്യങ്ങൾ സുഗമമാക്കി.ഗോരഖ്‌പൂർ ടെറാക്കോട്ടയുടെ കാര്യത്തിൽ ഉത്തർപ്രദേശിലെ ലക്ഷ്മി ടെറാക്കോട്ട മുർതികല കേന്ദ്രമാണ് അപേക്ഷ സമർപ്പിച്ചത്.
ചക്കാവോ അരി (ബ്ലാക് റൈസ്)
നൂറ്റാണ്ടുകളായി മണിപ്പൂരിൽ കൃഷി ചെയ്യുന്ന സുഗന്ധമുള്ള ഗ്ലൂട്ടിനസ് നെല്ലായ ചക്കാവോ(കറുത്ത അരി )യുടെ പ്രത്യേകത അതിന്റെ സൗരഭ്യമാണ്. മണിപ്പൂരിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും ഇതിന് സാംസ്കാരികവും പാരമ്പര്യവുമായ പ്രാധാന്യമുണ്ട്. അവിടങ്ങളില്‍ ചക്കാവോ അരി ഉപയോഗിക്കാതെ ഒരു ആഘോഷവും പൂര്‍ത്തിയാകില്ല.ചക്കാവോ അരി കൊണ്ട് പായസം വച്ച് ആഘോഷങ്ങൾക്ക് വിളമ്പുന്നു .പോഷക - ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് ഈ കറുത്ത അരി .ഒരുപാട് രോഗങ്ങള്‍ക്ക് പ്രതിവിധിയായി കറുത്ത അരി ഉപയോഗിക്കാറുണ്ട്.,ബ്ലാക്ക് റൈസ് മൈക്രോന്യൂട്രിയന്‍റുകളാല്‍ സമ്പന്നമാണ്. മറ്റ് ഇനത്തിലുള്ള അരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്‍റെ ഗ്ലൈസെമിക് ഇന്‍ഡെക്സ് 42 ആണ്. ഇത് പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഗുണകരമാണ്.
മറ്റ് അരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടുപ്പം കൂടിയതായതിനാലും,തവിട് പാളി ഉള്ളതിനാലും വേവുന്നതിനു വെള്ള അരിയേക്കാള്‍ കൂടുതല്‍ സമയമെടുക്കും.നിലവിൽ, മണിപ്പൂരിലെ ചില സ്ഥലങ്ങളിൽ ചക്കാവോ അരി പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നു. നേരത്തെ കുതിർത്തുവച്ച വിത്തുകൾ നേരിട്ടോ അല്ലെങ്കിൽ നഴ്സറികളിൽ വളർത്തിയ തൈകളോ ആണ് സംസ്ഥാനത്തെ തണ്ണീർത്തടങ്ങളിൽ നടുന്നത്
ഗോരഖ്പൂരിലെ ടെറാക്കോട്ട
ഗോരഖ്പൂരിലെ ടെറാക്കോട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത കലാരൂപമാണ്, ഇവിടെ കുശവൻമാർ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ, കുതിരകൾ, ആനകൾ, ഒട്ടകം, ആട്, കാള മുതലായവ കൈകൊണ്ട് നിർമ്മിക്കുന്നു. ആനകൾ, കുതിര, മാൻ, ഒട്ടകം, അഞ്ച് മുഖങ്ങളുള്ള ഗണപതി, ഒറ്റ മുഖമുള്ള ഗണപതി, ആനയുടെ രൂപത്തിലുള്ള മേശ ചാൻഡിലിയേഴ്സ്,,തൂക്കിയിടുന്ന മണികൾ തുടങ്ങിയവയാണ് ഗോരഖ്പൂരിലെ പ്രധാന ടെറാക്കോട്ട ഉൽപ്പന്നങ്ങൾ. പ്രാദേശിക കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത ആയിരത്തിലധികം ഇനം ടെറാക്കോട്ട ഉത്പന്നങ്ങൾ ഉണ്ട്.മുഴുവൻ ജോലിയും കൈകൊണ്ടാണ് ചെയ്യുന്നത്,.സ്വാഭാവികമായ നിറങ്ങളാണ് ടെറാക്കോട്ട നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടു അവ വളരെക്കാലം നില നിൽക്കും.
കോവിൽപ്പട്ടി കപ്പലണ്ടി മിഠായി
ശർക്കര സിറപ്പിനൊപ്പം നിലക്കടല ചേർത്ത നിർമ്മിച്ച മിഠായിയാണ് കോവിൽപ്പട്ടി കപ്പലണ്ടി മിഠായി. പരമ്പരാഗതവും പ്രത്യേകവുമായ ‘ശർക്കര പോലുള്ള എല്ലാ പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.കോവിൽപട്ടിയിലും തൂത്തുക്കുടി ജില്ലയിലെ സമീപ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത് നിർമ്മിക്കുന്നു.നിലക്കടലയും ശർക്കരയും (ജൈവ ശർക്കരയും ) ഒരു പ്രത്യേക അളവിൽ ഉപയോഗിച്ചു തമിഴ്‌നാട്ടിലെ തെരെഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്
ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക ( GI Tag ) എന്നു പറയുന്നത്.ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണ മേന്‍മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അവയെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഭൗമ സൂചിക നല്‍കുന്നത്.
English Summary: GI tag for Black rice of Manipur,(Chak-Hao), Gorakhpur Terracotta and Kadalai Mittai of Kovilpatti
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments