വിത്ത് നട്ടതിന് ശേഷം എന്നും മുടങ്ങാതെ വെള്ളമൊഴിക്കുകയും, മറ്റ് ചെടികള്‍ക്കെല്ലാം ചെയ്യുന്നത് പോലെ തന്നെ വളപ്രയോഗവും നടത്തി. പുതിയതായി ഒന്നും ചെയ്തില്ല. എന്നാല്‍ ലിലിയേയും വീട്ടുകാരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു കാബേജിന്റെ വളര്‍ച്ച. ഓരോ ദിവസം കൂടുംതോറും കാബേജ് വലുതായിവന്നു. ഒടുവില്‍ പറിക്കാന്‍ പാകമായപ്പോഴാണ് പെന്‍സില്‍വാനിയയിലെ കര്‍ഷകരുടെ മേളയെ കുറിച്ച് അറിഞ്ഞത്.
അങ്ങനെയാണ് ഭീമന്‍ കാബേജുമായി ലിലി മേളയ്‌ക്കെത്തിയത്. വൈകാതെ തന്നെ ലിലിയുടെ കാബേജും വാര്‍ത്തകളിലും ഇടം നേടി. മേളയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുകര്‍ഷകയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനവും ലഭിച്ചു. 70,000 രൂപയുടെ ക്യാഷ് പ്രൈസായിരുന്നു സമ്മാനം.
ആവശ്യത്തിന് വെള്ളവും വളവും മാത്രമാണ് തങ്ങള്‍ ചെടിക്ക് നല്‍കിയതെന്നും എന്നാല്‍ ഈ വിളവ് തങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും ലിലിയുടെ അമ്മ മേഗന്‍ റീസ് പറഞ്ഞു. മത്സരത്തിൽ പെൻസിൽവാനിയയിൽ നിന്നുള്ള 32,000 ത്തോളം പേർ പങ്കെടുത്തിരുന്നു .
Share your comments