<
  1. News

ജിഎം വിളകൾ: സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്ധർ

കാർഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകൾ കൂടുതൽ ഫലപ്രദമാക്കാൻ സാമൂഹികവശങ്ങൾ കൂടി പരിഗണിക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്ന് വിദഗ്ധർ. കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ ജനിതകസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അഭിപ്രായം. ജിഎം വിളകളുടെ കാര്യത്തിൽ സാമൂഹിക-സാമ്പത്തികവശങ്ങൾ കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങൾ ആവശ്യമാണ്.

Meera Sandeep
ജിഎം വിളകൾ: സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്ധർ
ജിഎം വിളകൾ: സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്ധർ

കൊച്ചി: കാർഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകൾ കൂടുതൽ ഫലപ്രദമാക്കാൻ സാമൂഹികവശങ്ങൾ കൂടി പരിഗണിക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്ന്  വിദഗ്ധർ. കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ ജനിതകസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അഭിപ്രായം. ജിഎം വിളകളുടെ കാര്യത്തിൽ സാമൂഹിക-സാമ്പത്തികവശങ്ങൾ കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങൾ ആവശ്യമാണ്. 

ഈ രംഗത്തെ ഓരോ ജനിതക സാങ്കേതിക വിദ്യകളുടെയും സാമൂഹികമൂല്യം കൂടി കണക്കിലെടുക്കണം. ഇതിന് എല്ലാഘടകങ്ങളും സംയോജിപ്പിച്ചുള്ള വിശാലമായ ചട്ടക്കൂട് വേണം. ജനിതക ശാസ്ത്രജ്ഞരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും യോജിച്ചുള്ള ഇടപെടലുകൾ ഈ മേഖലയിൽ കൂടുതൽ ഫലം ചെയ്യുമെന്നും അവർ പറഞ്ഞു.

ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിന് സാമൂഹികാഘാത പഠനങ്ങൾകൂടി നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ ആർ രാമകുമാർ പറഞ്ഞു. പലരും കരുതുന്നതു പോലെ ബിടി കോട്ടൻ ഒരു പരാജയമായിരുന്നില്ല. എന്നാൽ, ഈ അനുഭവം  ശാസ്ത്രസാങ്കേതികരംഗവും നയരൂപീകരണരംഗവുമായുള്ള വിടവ് നികത്താൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതൽ ഉൽപാദനം നേടാൻ ജനിതക ശാസ്ത്രസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കഴിയൂവെന്ന് ഓസ്ട്രേലിയയിലെ മർഡോക് സർവകാലശാലയിലെ പ്രൊഫസർ ഡോ മൈക്കൽ ജോൺസ് പറഞ്ഞു.

English Summary: GM crops: Social aspects to be considered, experts say

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds