ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ (GMRC) ഒഴിവുകൾ. സിവിൽ-എൻവയോൺമെന്റ് ആൻഡ് സേഫ്ടി (പ്രോജക്ട് വിംഗ്), ഒ ആൻഡ് എം വിംഗ്, എന്നീ മാനേജീരിയൽ (Managerial) തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജി.എം.ആർ.സി വെബ്സൈറ്റായ gujaratmetrorail.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 11 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബി.എസ്.എഫിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേ, മെട്രോ റെയിൽവേ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ തുടങ്ങിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് മുൻഗണനയുണ്ട്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സിവിൽ-എൻവയോൺമെന്റ് ആൻഡ് സേഫ്ടി (പ്രോജക്ട് വിംഗ്)- 6 ഒഴിവുകൾ
ഒ ആൻഡ് എം വിംഗ്- 5 ഒഴിവുകൾ
എന്നിങ്ങനെ ആകെ 11 ഒഴിവുകളുണ്ട്.
ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലായി 146 ഒഴിവുകൾ
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റ് നോക്കി മനസ്സിലാക്കാം. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി അഭിമുഖമുണ്ടായിരിക്കും. അഭിമുഖത്തിന്റെ തീയതി, സ്ഥലം, സമയം തുടങ്ങിയ കാണിക്കുന്ന കാൾ ലെറ്ററുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കും.
ഓഫർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഇത് സ്വീകരിക്കണം. അല്ലാത്ത പക്ഷം മെറിറ്റ് ലിസ്റ്റിൽ തൊട്ടു താഴെയുള്ള ആളെ പരിഗണിക്കും.
Share your comments