രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജമല ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി തുറക്കും. ഏപ്രിൽ രണ്ടാമാഴ്ചയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വരയാടുകളുടെ സെൻസസ് നടക്കും.
പ്രജനനകാലം തുടങ്ങിയതിനാൽ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഈ സീസണിൽ ഇതുവരെ 80 കുഞ്ഞുങ്ങൾ പിറന്നതായി വൈൽഡ് ലൈഫ് വാർഡർ ആർ.ലക്ഷ്മി, അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ എന്നിവർ പറഞ്ഞു.
രാജമല സന്ദർശനം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. പുതുതായി ആരംഭിക്കുന്ന ഓർക്കിഡേറിയത്തിന്റെയും പ്രവേശനകവാടത്തിന്റെയും ഉദ്ഘാടനം തിരഞ്ഞെടുപ്പിനുശേഷം നടക്കും. സ്വദേശികൾക്ക് 200, വിദേശികൾക്ക് 500 എന്നിങ്ങനെയാണ് നിരക്ക്. വീഡിയോ ക്യാമറയ്ക്ക് 350 രൂപയും ക്യാമറയ്ക്ക് 50 രൂപയും അധികം നൽകണം.
Share your comments