<
  1. News

സന്തോഷവാർത്ത: കർഷകർക്ക് ഉടൻ തന്നെ പ്രതിവർഷം 5,000 രൂപ ക്യാഷ് വള സബ്സിഡി ലഭിക്കും; വിശദാംശങ്ങൾ വായിക്കുക

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജനയാണ് അവയിൽ ഏറ്റവും പ്രചാരമുള്ളത്. പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകിവരുന്നു. മൂന്ന് തവണകളായാണ് ഇത് നൽകുന്നത്. കർഷകർക്ക് 5000 രൂപ അധിക ആനുകൂല്യം ലഭിക്കുന്ന മറ്റൊരു പദ്ധതി കൂടി ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഈ തുക അവർക്ക് വള സബ്സിഡിയായി നൽകും. ഈ സന്ദർഭത്തിൽ CACP (Commission for Agriculture Costs and Price) കേന്ദ്ര സർക്കാരിന് ചില ശുപാർശകൾ നൽകിയിട്ടുണ്ട്.

Meera Sandeep
ഈ സബ്‌സിഡി 2500 വീതമുള്ള രണ്ട് ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് (DBT) നേരിട്ട് കൈമാറും

 മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ സബ്‌സിഡി 2500 വീതമുള്ള രണ്ട് ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് (DBT) നേരിട്ട് കൈമാറും.  ആദ്യ തുക ഖാരിഫ് സീസണിലും രണ്ടാമത്തെ ഗഡു റാബി സീസണിലും നൽകും. CACP non-price suggestions സർക്കാർ നടപ്പിലാക്കണമെന്നില്ല. പക്ഷേ, സർക്കാർ ഇത് അംഗീകരിക്കുകയാണെങ്കിൽ, രാസവള കമ്പനികൾക്ക് സബ്സിഡി കൈമാറുന്ന രീതി മാറ്റാൻ കഴിയും.

വാർത്തകളനുസരിച്ച്,  CACP ൽ രണ്ടു ഘടകങ്ങളാണുള്ളത്.  ഹെക്ടറിന് ആകെ മൊത്തം വാർഷിക സബ്‌സിഡിയും കൃഷിയിടത്തിൻറെ ശരാശരി വലുപ്പവും (1.08 ഹെക്ടറിൽ). വളത്തിന്റെ മൊത്തം വാർഷിക സബ്‌സിഡിയെ, കൃഷിയിടവലുപ്പം കൊണ്ട് വിഭജിച്ചാണ് പ്രതിവർഷം 5000 രൂപയെന്ന തുകയിൽ എത്തിച്ചേർന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.  ഇത് കർഷകരുടെ ശരാശരി ഉപയോഗത്തെ പരിഗണിക്കുന്നില്ല.

നിലവിൽ, യൂറിയയുടെ വാങ്ങിയ വിലയുടെ 70% കേന്ദ്രം കുറച്ചിട്ടുണ്ട്. യൂറിയ ഇതര വളത്തിന്റെ കാര്യത്തിൽ, നിരക്കുകൾ കമ്പോളവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, അവയിലും സബ്സിഡിയുണ്ട്. കേന്ദ്ര ബജറ്റ് 2020-21 ൽ മോഡി സർക്കാർ വള സബ്സിഡിക്ക് 71,309 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഇതിൽ 48,000 കോടി രൂപ (67.3 ശതമാനം) യൂറിയയ്ക്കും ബാക്കി യൂറിയ ഇതര രാസവളങ്ങൾക്കുമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി-കിസാൻ യോജനയുടെ അടുത്ത ഗഡു കൃഷിക്കാർക്ക് ഉടൻ ലഭിക്കും; ഉള്ളിൽ പൂർണ്ണ വിശദാംശങ്ങൾ

#Farmer#Subsidy#Krishi#Agriculture#Krishijagran#FTB

English Summary: Good News: Farmers May Soon Get Cash Fertiliser Subsidy of Rs 5,000 annually; Read Details-kjmnoct120

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds