<
  1. News

കർഷകർക്ക് സന്തോഷവാർത്ത! കർഷകർക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്‌ത്‌ ഗവണ്മെന്റ്

കർഷകരിൽ നിന്ന് സ്‌മാർട്ട്‌ഫോണുകൾക്കായി 40,016 അപേക്ഷകളാണ് കൃഷി വകുപ്പിന് ലഭിച്ചത്. കർഷകർക്കുള്ള സ്മാർട്ഫോൺ വിതരണത്തിന് 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഈ സ്‌കീമിന് കീഴിൽ, സ്‌മാർട്ട്‌ഫോണുകളുടെ വിലയുടെ 40% സംസ്ഥാന സർക്കാർ വഹിക്കും, ഒരു യൂണിറ്റിന് 15000 രൂപ വരെ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾ വാങ്ങുന്നതിന്, പരമാവധി 6000 രൂപ വരെ നൽകും ” കൃഷി മന്ത്രി രാഘവ്ജി പട്ടേൽ പറഞ്ഞു.

Saranya Sasidharan
Good news for farmers! Government distributes smartphones to farmers
Good news for farmers! Government distributes smartphones to farmers

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്ച കർഷകർക്ക് സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു.

രുചിയ്ക്ക് മാത്രമല്ല, കട്ടിയും നീളവുമുള്ള മുടിയ്ക്ക് ബെസ്റ്റാണ് നെയ്യ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ വിപ്ലവം സംസ്ഥാനത്തെ കർഷകർക്ക് നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളുടെ ഉയർന്ന വില കാരണം കർഷകർ പിന്നോക്കം പോകില്ലെന്ന് ഉറപ്പുനൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശമെന്ന്,” ഗാന്ധിനഗറിൽ ബുധനാഴ്ച 33 കർഷകർക്ക് 1.84 ലക്ഷം രൂപ വിതരണം ചെയ്തുകൊണ്ട് പട്ടേൽ പറഞ്ഞു.

കർഷകരിൽ നിന്ന് സ്‌മാർട്ട്‌ഫോണുകൾക്കായി 40,016 അപേക്ഷകളാണ് കൃഷി വകുപ്പിന് ലഭിച്ചത്. കർഷകർക്കുള്ള സ്മാർട്ഫോൺ വിതരണത്തിന് 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഈ സ്‌കീമിന് കീഴിൽ, സ്‌മാർട്ട്‌ഫോണുകളുടെ വിലയുടെ 40% സംസ്ഥാന സർക്കാർ വഹിക്കും, ഒരു യൂണിറ്റിന് 15000 രൂപ വരെ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾ വാങ്ങുന്നതിന്, പരമാവധി 6000 രൂപ വരെ നൽകും ” കൃഷി മന്ത്രി രാഘവ്ജി പട്ടേൽ പറഞ്ഞു.

“കർഷകരെ അവരുടെ വിരൽത്തുമ്പിൽ കൃഷിയെക്കുറിച്ചും പ്രസക്തമായ കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ചും അറിയാൻ ഈ സ്മാർട്ട്ഫോണുകൾ സഹായിക്കും. അവർക്ക് അവരുടെ കൃഷിയിൽ ഈ അറിവ് ഉപയോഗിക്കാൻ കഴിയും, ”25,000 കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ജനവാസമുള്ള 17,843 ഗ്രാമങ്ങളിൽ 512 എണ്ണത്തിലും ടെലികമ്മ്യൂണിക്കേഷൻ കണക്റ്റിവിറ്റി ഇല്ലെന്ന് ഈ മാസം ആദ്യം ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.

ഡാങ്‌സ്, നർമ്മദ, കച്ച് ജില്ലകളിൽ കണക്റ്റിവിറ്റിയുടെ അഭാവം 10-30 ശതമാനം വരെയാണ്.

കാർഷിക വിവരങ്ങളും പ്രസക്തമായ കാലാവസ്ഥാ പ്രവചനങ്ങളും അവരുടെ വിരൽത്തുമ്പിൽ എത്തിക്കാൻ ഈ സ്മാർട്ട്‌ഫോണുകൾ കർഷകരെ സഹായിക്കും. ഈ അറിവ് അവർക്ക് കൃഷിയിൽ ഉപയോഗിക്കാം. ഏകദേശം 25,000 കർഷകർക്ക് ഈ ഗുജറാത്ത് സ്മാർട്ട്ഫോൺ സബ്സിഡി യോജനയുടെ പ്രയോജനം ലഭിക്കും.

ഗുജറാത്ത് കർഷക സൗജന്യ സ്‌മാർട്ട്‌ഫോൺ സ്‌കീം 2022-ന് എങ്ങനെ അപേക്ഷിക്കാം

സംസ്ഥാന കൃഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഗുജറാത്ത് സംസ്ഥാന സർക്കാർ 6,000 രൂപ വരെ അല്ലെങ്കിൽ ഒരു സ്മാർട്ട്‌ഫോണിന്റെ വിലയുടെ 40% നൽകുന്നു. കാർഷികരംഗത്ത് ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം അനുദിനം വർദ്ധിച്ചുവരുന്ന ഈ സമയത്ത് അവരുടെ കാർഷിക വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ. കിസാൻ മുഫ്‌റ്റ് സ്‌മാർട്ട്‌ഫോൺ യോജനയ്‌ക്കുള്ള പൂർണ്ണമായ അപേക്ഷ ഓൺലൈനായി ഇപ്പോൾ പരിശോധിക്കാം.

ഗുജറാത്ത് കിസാൻ മഫ്റ്റ് സ്മാർട്ട്ഫോൺ യോജന അപേക്ഷ / രജിസ്ട്രേഷൻ ഫോം

ഈ പദ്ധതിലഭിക്കാൻ, ഗവൺമെന്റ് പ്രമേയം (GR) അനുസരിച്ച്, ഗുജറാത്തിലെ ഭൂവുടമസ്ഥനായ ഏതൊരു കർഷകനും ഒരു സ്മാർട്ട്‌ഫോണിന്റെ മൊത്തം വിലയുടെ 40% അല്ലെങ്കിൽ 6000 രൂപ (ഏതാണ് കുറവ്) ഗ്രാന്റിനായി i-khedut പോർട്ടൽ വഴി അപേക്ഷിക്കാം. ഗുജറാത്ത് കർഷക സൗജന്യ സ്മാർട്ട്‌ഫോൺ സ്കീമിന് ഓൺലൈനായി അപേക്ഷിക്കുന്നതിന്, https://ikhedut.gujarat.gov.in/ എന്നതിൽ രജിസ്ട്രേഷൻ / അപേക്ഷാ ഫോം പൂരിപ്പിക്കുക.

English Summary: Good news for farmers! Government distributes smartphones to farmers

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds