<
  1. News

PM KISAN: ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത 11ാം ഗഡു ഈ ദിവസമെത്തും

പ്രധാനമന്ത്രി കിസാൻ യോജനയുടെ 11-ാം ഗഡുവിനായി കാത്തിരിക്കുന്ന 12.50 കോടിയിലധികം കർഷകരായ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്തയുണ്ട്. ഈ മാസത്തെ ഗഡു തുക കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Saranya Sasidharan
PM Kisan New Update
PM Kisan New Update

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. പ്രധാനമന്ത്രി കിസാൻ യോജനയുടെ 12 കോടിയിലധികം ഗുണഭോക്താക്കൾ 11-ാം ഗഡുവിനായി കാത്തിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ-ജൂലൈ മാസങ്ങളിലെ ഗഡു ഈ മാസം വരുമെന്നാണ് പറയുന്നത്. കഴിഞ്ഞ വർഷം മെയ് 15 നാണ് ഈ ഗഡു വന്നത്. എന്നാൽ ഇത്തവണ രാമനവമി ദിനത്തിലോ അംബേദ്കർ ജയന്തി ദിനത്തിലോ വരാനുള്ള സാധ്യത ശക്തമാണ്.

ബന്ധപ്പെട്ട വാർത്തകൾ : PM Kisan New Update: ആധാർ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി താൽക്കാലികമായി നിർത്തി വെച്ചു

എന്താണ് പിഎം കിസാൻ?

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന, ഇന്ത്യാ ഗവൺമെന്റിന്റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്. എല്ലാ കർഷകരായ ഗുണഭോക്താക്കൾക്കും മിനിമം വരുമാന പിന്തുണയായി പ്രതിവർഷം 6,000 രൂപ വരെയാണ് ലഭിക്കുന്നത്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് കേന്ദ്രം കൈമാറുന്നത്. 2019 ഫെബ്രുവരി 1 ന് 2019 ലെ ഇടക്കാല യൂണിയൻ ബജറ്റിൽ പീയൂഷ് ഗോയലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

11-ാം ഗഡുവിന് eKYC നിർബന്ധമാണ്

പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് അടുത്ത അല്ലെങ്കിൽ 11-ാം ഗഡു രൂപ വേണമെങ്കിൽ ഇകെവൈസി അപ്‌ഡേറ്റ് ചെയ്യണന്നത് നിർബന്ധമാണ്. സ്കീമിന് കീഴിൽ, കേന്ദ്ര സർക്കാർ പ്രതിവർഷം കർഷകർക്ക് 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപ വരുമാന പിന്തുണ നൽകുന്നു. ഈ പദ്ധതി ഗുണഭോക്താക്കളുടെ ആധാർ വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു കൂടാതെ ഭൂരേഖകളിൽ പേരുള്ള കർഷകരുടെയും അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പ്രധാന വിവരങ്ങൾ ഡാറ്റാബേസിൽ അടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : അലക്സ പോലെ UMANG ആപ്പിലും വോയിസ് കമാൻഡ് സൗകര്യം വരുന്നു; സർക്കാർ സേവനങ്ങൾ ഇനി അതിവേഗം

PM-കിസാൻ നിലയും പേയ്‌മെന്റ് വിശദാംശങ്ങളും എങ്ങനെ പരിശോധിക്കാം?

കർഷകർക്ക് അവരുടെ അക്കൗണ്ട്, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്.

ഘട്ടം 1 - ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക PM KISAN OFFICIAL WEBSITE

ഘട്ടം 2 - ഹോംപേജിൽ വലതുവശത്ത് ഫാർമേഴ്സ് കോർണർ നോക്കുക

ഘട്ടം 3 - ഇപ്പോൾ ബെനിഫിഷ്യറി സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4 - ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക

ഘട്ടം 5 - തുടർന്ന് ഡാറ്റ നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 6 - ഡാറ്റ സ്ക്രീനിൽ പ്രദർശിപ്പിക്കും, അതനുസരിച്ച് നിങ്ങൾക്ക് പരിശോധിക്കാം

ബന്ധപ്പെട്ട വാർത്തകൾ : വേനൽ മഴയിൽ 13.81 കോടിയുടെ കൃഷി നാശം, വിള നാശത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം പതിനൊന്ന്

എന്തെങ്കിലും സംശയങ്ങൾക്ക്, നിങ്ങൾക്ക് PM-കിസാൻ ഹെൽപ്പ് ലൈൻ - 155261 എന്ന നമ്പറിലോ ടോൾ ഫ്രീ നമ്പറായ - 1800115526 എന്ന നമ്പറിലോ ബന്ധപ്പെടാം. കർഷകർക്ക് കൃഷി മന്ത്രാലയത്തിൽ @ 011-23381092 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.

English Summary: Good news for PM Kisan beneficiaries; 11th installment will get on this day: Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds