<
  1. News

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകർക്ക് സന്തോഷവാർത്ത: EPFO പലിശ നിരക്ക് 8.15% ആയി ഉയർത്തി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), 2022-23 സാമ്പത്തിക വർഷത്തെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്താൻ തീരുമാനിച്ചു . ഈ പലിശ നിരക്ക് മുൻ സാമ്പത്തിക വർഷം നൽകിയ 8.1 ശതമാനത്തേക്കാൾ കൂടുതലാണ്.

Meera Sandeep
Good news for provident fund investors: EPFO has hiked the interest rate to 8.15%
Good news for provident fund investors: EPFO has hiked the interest rate to 8.15%

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), 2022-23 സാമ്പത്തിക വർഷത്തെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്താൻ തീരുമാനിച്ചു . ഈ പലിശ നിരക്ക് മുൻ സാമ്പത്തിക വർഷം നൽകിയ 8.1 ശതമാനത്തേക്കാൾ കൂടുതലാണ്.  ഇപിഎഫ് പലിശനിരക്കുകളിൻമേലുള്ള തീരുമാനം, മാർച്ച് 27 മുതൽ ആരംഭിച്ച ഇപിഎഫ്ഒ യോഗമാണ് പരിഗണിക്കുന്നത്. റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ, 2022-23 വർഷത്തിൽ 8.15% പലിശ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 0.05% വർധനയാണ് പലിശ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്.

ഇപിഎഫ്ഒ 2022 മാർച്ചിൽ, 2021-22 വർഷത്തിലെ പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരമായ 8.1% എന്ന നിലയിലേക്കാണ് പലിശനിരക്കുകൾ താഴ്ത്തിയത്. ഇതിനു മുമ്പ് 1977-78 കാലഘട്ടത്തിലാണ് 8% എന്ന നിലയിലേക്ക് പലിശ നിരക്കുകൾ താഴ്ത്തി നിശ്ചയിച്ചിരുന്നത്.

2022-23 സാമ്പത്തിക വർഷത്തിലെ പലിശ, ഇപിഎഫ് സബ്സ്ക്രൈബേഴ്സിന്റെ അക്കൗണ്ടിലേക്കു നൽകും. സർക്കാരിന്റെയും, ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി ഇതിന് ആവശ്യമാണ്. ഇന്ന് പ്രഖ്യാപിച്ച പലിശ നിരക്കുകൾ, നിലവിലെ സബ്സ്ക്രൈബൈഴ്സായ 6.78 കോടി അംഗങ്ങൾക്ക് ബാധകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: EPFO വാർത്ത: 15000 രൂപയിൽ കൂടുതൽ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പുതിയ പെൻഷൻ പദ്ധതി

ആദ്യ ദിനത്തിലെ ഇപിഎഫ്ഒ യോഗത്തിൽ, കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവാണ് അധ്യക്ഷത വഹിച്ചത്. 1995ലെ എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം, ഉയർന്ന പെൻഷൻ സംബന്ധിച്ച ചർച്ചകൾ നടന്നു. 2022 നവംബറിലെ കണക്കുകൾ പ്രകാരം, യോഗ്യരായ ഇപിഎഫ്ഒ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ നൽകി വരുന്നു. 2022 നവംബറിലെ സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പ്രകാരമാണിത്.

2020 മാർച്ചിലും, ഇപിഎഫ്ഒ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. ഏഴ് വർഷത്തെ താഴ്ന്ന നിലവാരമായ 8.5% എന്ന നിലയിലേക്കാണ് പലിശ നിരക്കുകൾ താഴ്ത്തി നിശ്ചയിച്ചിരുന്നത്. 2019-20 കാലഘട്ടത്തിലേക്ക് നിശ്ചയിച്ചിരുന്ന പലിശ നിരക്കാണിത്. 2018-19 കാലഘട്ടത്തിൽ 8.65% പലിശ നിരക്കുകളാണ് നിശ്ചയിച്ചിരുന്നത്. 2026-17 കാലയളവിൽ, സബ്സ്ക്രൈബൈഴ്സിന് 8.65% പലിശയാണ് നൽകിയിരുന്നത്. 2017-18 കാലയളവിൽ 8.55% പലിശയാണ് നൽകിയത്. 2015-16 കാലഘട്ടത്തിൽ, പലിശ നിരക്കുകൾ 8.8% എന്ന തോതിൽ ഉയർന്നു നിൽക്കുകയും ചെയ്തിരുന്നു. 2013-14, 2014-15 കാലഘട്ടത്തിൽ, 8.75% പലിശയാണ് നൽകിയിരുന്നത്. അതേ സമയം 2012-23 കാളയളവിൽ 8.5% പലിശ നിരക്കുകളും, 2011-12 കാലഘട്ടത്തിൽ 8.25% പലിശയുമാണ് നൽകിയത്.

English Summary: Good news for provident fund investors: EPFO has hiked the interest rate to 8.15%

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds