വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം നാച്യുറൽ ഗ്യാസിന്റെ വില റെക്കോഡ് വർധനവിൽ എത്തിയ സാഹചര്യത്തിലാണ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത്.
പുതുക്കിയ വില പ്രകാരം പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1896.50ൽ നിന്ന് 1863 ആയി. എന്നാൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് 25.50 രൂപ കുറഞ്ഞു. ഇതിന് പുറമെ പല നഗരങ്ങളിലും വിലയിൽ മാറ്റം വന്നിട്ടുണ്ട്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ (LPG Cylinders) വില കഴിഞ്ഞ മാസം ഒന്നാം തീയതിയും കുറച്ചിരുന്നു. എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് ഇന്ന് മുതൽ പുറത്തിറങ്ങി.
ഐഒസിഎൽ പറയുന്നതനുസരിച്ച്, 2022 ഒക്‌ടോബർ 1ന്, ഡൽഹിയിൽ ഇൻഡെയിനിന്റെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 25.50 രൂപ കുറച്ചിട്ടുണ്ട്. അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൊൽക്കത്തയിൽ 36.50 രൂപയും മുംബൈയിൽ 32.50 രൂപയും ചെന്നൈയിൽ 35.50 രൂപയും കുറച്ചു.
മെട്രോകളിലെ വാണിജ്യ എൽപിജി വില
കൊൽക്കത്തയിൽ ഇന്ന് മുതൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ 36.50 രൂപ കുറഞ്ഞ് 1,995.50 രൂപയ്ക്ക് ലഭിക്കും. അതുപോലെ, മുംബൈയിൽ അതിന്റെ വില 1,844 രൂപയിൽ നിന്ന് 35.50 രൂപയിൽ നിന്ന് 1811.50 രൂപയായി കുറഞ്ഞു. ചെന്നൈയിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 35.50 രൂപ കുറഞ്ഞു. എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വാണിജ്യ എൽപിജി സിലിണ്ടറുകൾ കൂടുതലായി ഉപയോഗിക്കുന്നു.
പ്രകൃതി വാതക വിലയിലെ വർധനവ്
പ്രകൃതിവാതക വിലയിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്തി. വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പ്രകൃതിവാതകത്തിന്റെ വില കുത്തനെ വർധിച്ചതിനാൽ സിഎൻജിയുടെയും പിഎൻജിയുടെയും വില ഉയരാൻ സാധ്യതയുണ്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഉത്തരവ് പ്രകാരം നിലവിൽ ഒരു യൂണിറ്റ് പ്രകൃതി വാതകത്തിന്റെ വില 6.1 ഡോളറാണ് (ഏകദേശം 500 രൂപ). ഇത് ഏകദേശം 700 രൂപ എന്ന നിരക്കിലേക്കാണ് വർധിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: എൽപിജി ഗ്യാസ് കണക്ഷനിൽ സബ്സിഡി ലഭിക്കാൻ ഇങ്ങനെ ചെയ്യുക
Share your comments