<
  1. News

ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി- കർഷകന് സർക്കാരിന്റെ കൈത്താങ്ങ്

അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം പോലെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ മികച്ച കൈത്താങ്ങാണ് സര്‍ക്കാരിന്റെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി. കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.The government's Gosamrudhi Insurance Scheme is a great help in times of crisis like accidental death of highly productive livestock.

K B Bainda
കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

കൊച്ചി: അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം പോലെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ മികച്ച കൈത്താങ്ങാണ് സര്‍ക്കാരിന്റെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി.

കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.The government's Gosamrudhi Insurance Scheme is a great help in times of crisis like accidental death of highly productive livestock.
The objective of the scheme is to ensure a sustainable income for the dairy farming family whose livelihood depends on the loss and uncertainty faced by the dairy farmers due to reduction in production due to death or disability of the cattle.

ഏഴ് ലിറ്ററോ അതില്‍ കൂടുതലോ പാല് തരുന്ന 2 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും 7 മാസത്തിന് മുകളില്‍ ഗര്‍ഭമുള്ള കിടാരികള്‍ക്കുമായാണ് ഈ ഇന്‍ഷ്വറസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 1 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ തികച്ചും കര്‍ഷകന് തീരുമാനിക്കാവുന്ന 2 പരിരക്ഷാ കാലയളവുകളടങ്ങിയ ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുകയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സര്‍ക്കാര്‍ 50% സബ്‌സിഡി കൂടി നല്കുന്നു.
ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിന്റെ ഉടമയായ കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ 5 ലക്ഷം രൂപയുടെ അപകടമരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

201718 വര്‍ഷം മുതല്‍ മൃഗസംരക്ഷണ വകുപ്പ് വളരെ വിജയകരമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ പ്രീമിയം (1.95%) നിരക്കില്‍ സാധാരണക്കാരായ കര്‍ഷകരുടെ കന്നുകാലികള്‍ക്ക് അപകട പരിരക്ഷ നല്കാന്‍ ഈ പദ്ധതി പ്രകാരം സാധിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്‌ :മത്സ്യ/ചെമ്മീൻ ഹാച്ചറി യൂണിറ്റ്, തീറ്റ നിർമ്മാണ യൂണിറ്റ്: ധനസഹായത്തിന് അപേക്ഷിക്കാം

English Summary: Gosamrudhi Insurance Scheme - Government Support for Farmers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds