<
  1. News

എൻ്റെ കേരളം മേളയിലുണ്ട് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന നഗരിയിൽ.

Meera Sandeep
എൻ്റെ കേരളം മേളയിലുണ്ട് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ
എൻ്റെ കേരളം മേളയിലുണ്ട് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന നഗരിയിൽ.

പ്രവേശന  കവാടത്തിലൂടെ   സ്റ്റാൾ നമ്പർ 27 ലെത്തിയാൽ   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അപേക്ഷിക്കുന്നതെങ്ങനെയെന്നറിയാനാകും. റവന്യൂ വകുപ്പിൻ്റേതാണ് സ്റ്റാൾ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും പോളിംഗ് ബൂത്ത്, മണ്ഡലം എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഇലക്ഷൻ വിഭാഗത്തിൻ്റെ സ്റ്റാളും  തൊട്ടടുത്തു തന്നെ സജ്ജമാണ്.

ക്ഷീര വികസന വകുപ്പിൻ്റെ സ്റ്റാളിൽ പാലിൻ്റെ  ഗുണനിലവാരം പരിശോധിച്ചു നൽകും. 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്  സൗജന്യ മണ്ണു പരിശോധന നടത്തി നൽകും. ഇതിനായി പ്രദർശന നഗരി അങ്കണത്തിൽ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര വികസന രംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയം: ഗവർണർ

പൊതുവിതരണ വകുപ്പ്

റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭിക്കും (പേര് ചേർക്കൽ - ഒഴിവാക്കൽ, തെറ്റ് തിരുത്തൽ, മേൽവിലാസം തിരുത്തൽ)

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

രജിസ്ട്രേഷൻ പുതുക്കൽ, സീനിയോറിറ്റി,സ്വയം തൊഴിൽ, കരിയർ ഗൈഡൻസ്, വൊക്കേഷണൽ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ  ലഭിക്കും.

മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ അറിയാം.

അനെർട്ട് 

വീടുകളും  സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കുന്നതിന് രജിസ്ട്രേഷൻ നടത്താം.

ബന്ധപ്പെട്ട വാർത്തകൾ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മലപ്പുറം ജില്ല ഒരുങ്ങുന്നു

ജല അതോറിറ്റി

ജലത്തിൻ്റെ പി.എച്ച്, കണ്ടക്ടിവിറ്റി, ടർബിഡിറ്റി, ബാക്ടീരിയ, അമോണിയ, ക്ലോറൈഡ് എന്നിങ്ങനെ 12 ഇന പരിശോധനകൾ നടത്തി ഫലം രണ്ട് ദിവസത്തിനകം വാട്സ് ആപ് സന്ദേശത്തിലൂടെ നൽകും.

ലീഗൽ മെട്രോളജി

മുദ്ര ചെയ്യാത്ത  ത്രാസ് ഉപയോഗിച്ച് കച്ചവടം നടത്തുന്നത്, ഉത്പന്നങ്ങളിലെ തൂക്കകുറവ്,  പായ്ക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പായ്ക്കറ്റിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യൽ എന്നിവ സംബന്ധിച്ച് പരാതികൾ സ്വീകരിക്കും.

സാമൂഹ്യനീതി വകുപ്പ് സ്റ്റാൾ

ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക്  ചികിത്സാ സഹായം നൽകുന്ന  നിരാമയ, മിശ്രവിവാഹ ധനസഹായം, ബി.പി.എൽ വിഭാഗത്തിൽ പ്പെട്ട 60 വയസിന് മുകളിലുള്ളവർക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാപിതാക്കൾക്കുള്ള ധനസഹായം തുടങ്ങി 12 പദ്ധതികൾക്കുള്ള അപേക്ഷാ ഫോറം ലഭിക്കും.

സിം കാർഡ് ലഭ്യമാക്കുന്നതിനായി ബി.എസ്.എൻ.എൽ  സ്റ്റാളും മേളയിലുണ്ട്.

English Summary: Government services are under one umbrella at Ente Keralam fair

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds