<
  1. News

കാലിത്തീറ്റ നിർമ്മാണത്തിൽ നിയമ ചട്ടങ്ങൾ കൊണ്ടുവന്ന് സർക്കാർ

ഗുണമേന്മയില്ലാത്ത കാലിത്തീറ്റ ഭക്ഷിക്കുന്നത് കാരണം വിവിധ അസുഖങ്ങളും മറ്റും വരുകയും പിന്നീട് കന്നുകാലികൾ തന്നെ മരിക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തുന്നത് കേരളത്തിലെ കർഷകർക്ക് വൻ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് കാലിത്തീറ്റ നിർമാണ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവിധ വശങ്ങളെ ഉൾപ്പെടുത്തി നിയമ നിർമ്മാണം സർക്കാർ കൊണ്ട് വരുന്നത്.

Arun T

ഗുണമേന്മയില്ലാത്ത കാലിത്തീറ്റ ഭക്ഷിക്കുന്നത് കാരണം വിവിധ അസുഖങ്ങളും  മറ്റും  വരുകയും പിന്നീട്  കന്നുകാലികൾ തന്നെ  മരിക്കുന്ന  ഒരു ഘട്ടത്തിലേക്ക്  എത്തുന്നത്   കേരളത്തിലെ കർഷകർക്ക് വൻ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ഇതിന് പരിഹാരമായിട്ടാണ്  കാലിത്തീറ്റ നിർമാണ ഘട്ടങ്ങളിൽ  ശ്രദ്ധിക്കേണ്ട വിവിധ വശങ്ങളെ   ഉൾപ്പെടുത്തി  നിയമ നിർമ്മാണം സർക്കാർ കൊണ്ട്‌ വരുന്നത്.   ഗുണമേന്മയില്ലാത്ത മായം കലർന്നതുമായ കാലിത്തീറ്റകൾ വിപണിയിലെത്തുന്നതായി ക്ഷീരകർഷകരിൽ നിന്ന് പരാതികൾ വന്നതിൻറെ അടിസ്ഥാനത്തിലാണ്  ഈ നിയമ നിർമ്മാണം.    നിശ്ചിത ഗുണമേന്മ ഇല്ലാത്തതും മായം ചേർക്കുന്നതുമായ കേസുകളിൽ തടവ് ശിക്ഷ വരെ ലഭിക്കുന്ന രീതിയിലാണ് നിയമം.  കരട് തയ്യാറാക്കി നിയമവകുപ്പിൻറെ പരിഗണയക്ക്‌  അയച്ചു.  രാജ്യത്ത് ആദ്യമായാണ് കാലിത്തീറ്റയിൽ മായം കലർത്തുന്നതിനെതിരെ പ്രത്യേക നിയമം വരുന്നത്.

കാലിത്തീറ്റയിലെ മായം  കന്നുകാലികളുടെ പാൽ ഉത്പാദനം കുറയ്ക്കും. വന്ധ്യതയ്ക്ക് കാരണമാകുന്നു.

Adulteration in cattle feed had led to many problems for cattle like decrease in milk production, infertility and even death

നിയമനിർമാണത്തിലെ വ്യവസ്ഥകൾ

കാലിത്തീറ്റയിൽ എന്തെല്ലാം ഘടകങ്ങൾ ആണ് വേണ്ടത്. കാലിത്തീറ്റ സംഭരണത്തിന് ഏതെല്ലാം ലൈസൻസുകൾ വേണം, ഉൽപാദനത്തിന് ശേഷമുള്ള പാക്കിംഗ്, സംവരണം എന്നിവയിൽ പാലിക്കേണ്ട കാര്യങ്ങൾ എന്നീ കാര്യങ്ങൾ നിയമത്തിൽ നിഷ്കർഷിക്കുന്നു.

സാമ്പിളുകൾ ശേഖരിക്കാനും പരിശോധിക്കാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. വെറ്റിനറി ഡോക്ടർമാർക്ക് അധിക ചുമതല നൽകുകയോ പുതുതായി ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്യും.

Law for adulteration of cattle feed specifies on what are the the contents a cattle feed must have, storage facility of the cattle feed, packing and storage of cattle feed.

നിർമ്മാതാക്കൾ  മായം ചേർക്കുന്നതായി കണ്ടെത്തിയാൽ  ശിക്ഷയുടെ ആദ്യപടി

60 ദിവസം മുതൽ 6 മാസം വരെ തടവുശിക്ഷ. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ പിഴ ,ഇക്കാലയളവിൽ നിർമ്മാതാക്കളുടെ ലൈസൻസ് റദ്ദാക്കും.

മായം ചേർക്കൽ ആവർത്തിച്ചാൽ 

ആറുമാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും, ഒരുലക്ഷം മുതൽ മൂന്നുലക്ഷം രൂപ വരെ, പിഴ നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കൽ.

ഭക്ഷ്യവിഷബാധ വന്ന്‌ കന്നുകാലി ചത്താൽ

ഒരു വർഷം തടവ്, മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ,ലൈസൻസ് റദ്ദാക്കൽ.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചക്കറികൾ പെട്ടന്ന് കേടാകാതെ സൂക്ഷിക്കാം

English Summary: Government to take steps to prevent adulteration in cattle field

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds