കേന്ദ്ര സർക്കാർ 7 -8 മില്യൺ ടൺ ഗോതമ്പ് പൊതു വിപണിയിൽ വിറ്റഴിക്കാൻ തീരുമാനിച്ചു.മില്ലുടമകളുടെയും ,ഉപാഭോക്താക്കളുടെയും ആവശ്യം കാണിക്കിലെടുത്താണ് ക്വിന്റലിന് 1890 രൂപയ്ക്കു ഗോതമ്പ് വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത് .2018 -2019 വിപണന വർഷത്തിൽ (ഏപ്രിൽ -ജൂൺ )ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലത്തേക്കാൾ ക്വിന്റലിന് നൂറ് രൂപ കൂടുതലാണിത് .
കഴിഞ്ഞ കൊല്ലം ഇത് ക്വിന്റലിന് 1790 രൂപയായിരുന്നു.കഴിഞ്ഞ കൊല്ലം പൊതു വിപണിയിൽ വിറ്റഴിക്കുന്നതിനായി സർക്കാർ 5.4 മില്യൺ ടൺ ഗോതമ്പു നൽകിയിരുന്നെങ്കിലും 1.5 മില്യൺ മാത്രമാണ് വിറ്റഴിച്ചതു.ജൂൺ ഒന്നിലെ കണക്കു പ്രകാരം44 മില്യൺ ടൺ ഗോതമ്പാണ് സർക്കാർ സംഭരിച്ചിട്ടുള്ളത് . സർക്കാരിൻ്റെ സംഭരണ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എഫ് .സി .ഐ )35.5 മില്യൺ ടൺ ഗോതമ്പാണ് സംഭരിച്ചിട്ടുള്ളത് .2017 - 2018 ൽ 98 .51 മില്യൺ ടൺ ഗോതമ്പാണ് രാജ്യത്ത് ഉല്പാതിപ്പിച്ചത് .
Share your comments