മൺസൂൺ തുടങ്ങിക്കഴിഞ്ഞു. കൃഷിയിറക്കാനാവശ്യമായ ഒരുക്കങ്ങളുടെ തിരക്കിലാണ് കർഷകർ. എന്നാൽ മൺസൂണിൽ ലഭിക്കുന്ന മഴയെ വെറുതെ കളയാൻ കഴിയില്ല. അതിനാൽ തന്നെ മഴവെള്ളം സംരക്ഷിച്ചാൽ ജലസേചന പ്രശ്‌നങ്ങളിൽ നിന്ന് കർഷകർക്ക് മോചനം ലഭിക്കും.
മഴവെള്ളം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ കർഷകരെ സഹായിക്കുന്നുണ്ട്. കാർഷിക മേഖലയിൽ വിള ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ജലസേചന മാർഗങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? ഇതിനായി കർഷകർ എങ്ങനെയെല്ലാം സേവനങ്ങൾ നൽകുന്നുവെന്നതും മനസിലാക്കുക.
ഇത്തവണ ഭേദപ്പെട്ട രീതിയിൽ കാലവർഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരിക്കുന്നത്. അതിനാൽ തന്നെ കർഷകർ മഴവെള്ള സംഭരണം നടത്തുകയാണെങ്കിൽ, അവരുടെ കൃഷിയിടങ്ങളിലേക്ക് വളരെ പ്രയോജനകരമാകും. മാത്രമല്ല, നഗരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കും മഴവെള്ള സംഭരണത്തിൽ നിന്നും പ്രയോജനം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മഴവെള്ള സംരക്ഷണം
വേനലിൽ ജല ഉപഭോഗം കൂടുതലാണ്. എന്നാൽ ആവശ്യത്തിന് വെള്ളം കിട്ടാത്ത പ്രദേശങ്ങളിൽ മഴവെള്ളം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് ഫലപ്രദമാകും. അതായത്, മഴവെള്ള സംഭരണത്തിലൂടെ കർഷകരുടെയും വലിയൊരു വിഭാഗം സാധാരണക്കാരുടെയും പ്രശ്നം പരിഹരിക്കാൻ കഴിയും. വികസന പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ ഭൂഗർഭ ജലത്തെ ആശ്രയിക്കുന്നതിനും ഇനി സാധിക്കില്ല.
കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ 300-400 അടി കുഴിച്ചിട്ടും പലയിടത്തും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരമൊരു നിർണായക സാഹചര്യത്തിൽ, മഴവെള്ള സംഭരണം വളരെ മികച്ച ഉപായമാണെന്നത് മനസിലാക്കാനാകും.
മഴവെള്ള സംഭരണ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം നൽകുന്നുണ്ട്. ബോധവത്കരണ പരിപാടികൾ നടത്തി മഴവെള്ളം സംരക്ഷിക്കാൻ ജനങ്ങളെ അധികൃതർ പ്രേരിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ കാലവർഷം ആരംഭിച്ചതിന് ശേഷം ഖാരിഫ് സീസണിലെ വിളകൾ വിതയ്ക്കാനുള്ള ഒരുക്കത്തിലാണ്. ജൂൺ രണ്ടാം വാരം തന്നെ ഇതിന് തുടക്കമായി.
മഴവെള്ളം കൊണ്ട് മാത്രം ജലസേചനം നടത്തുന്നതിനും മഴവെള്ള സംഭരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ജല ഉപഭോഗം കുറയ്ക്കുന്നതിനുമാണ് സർക്കാർ പ്രോത്സാഹനം നൽകുന്നത്.
കർഷകർക്ക് സർക്കാരിൽ നിന്ന് എങ്ങനെ സഹായം ലഭിക്കും
ഇന്ത്യാ ഗവൺമെന്റിന്റെ ജലശക്തി മന്ത്രാലയം മഴവെള്ളം സംരക്ഷിക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി 'ക്യാച്ച് ദി റെയിൻ' എന്ന പ്രചാരണവും നടത്തുന്നുണ്ട്. മഴവെള്ളം കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ സംഭരിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: കിലോയ്ക്ക് 1000 രൂപ, വിപണിയിൽ ഡിമാൻഡേറിയ ഈ വിള അൽപം സ്ഥലമുള്ളിടത്തും വളർത്താം
ഇതുകൂടാതെ കുളമോ ജലസംഭരണിയോ ഇല്ലാത്ത പ്രദേശങ്ങളിൽ ചെക്ക് ഡാം അല്ലെങ്കിൽ ജലസംഭരണി കുഴിച്ച് കുളങ്ങൾ പോലെയുള്ള ജലാശയങ്ങൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മഴവെള്ളം പരമാവധി സംരക്ഷിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.
'ക്യാച്ച് ദ റെയിൻ' എന്ന കാമ്പെയ്‌ൻ പല മേഖലകളിലും ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) പ്രകാരമാണ് ഗ്രാമീണർക്ക് തൊഴിൽ നൽകുന്നത്. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികൾ ഗ്രാമങ്ങളിൽ നടത്തിവരുന്നു.
മഴവെള്ളം സംഭരിക്കാൻ കുളങ്ങളും ചെക്ക് ഡാമുകളും നിർമിക്കുന്നതിന് പുറമേ, പരമ്പരാഗത വിളകൾ ഒഴികെയുള്ള വിളകൾ കൃഷി ചെയ്യുന്നതിനായി കർഷക സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിളകൾക്ക് താരതമ്യേന കുറഞ്ഞ ജലസേചനം മതിയെന്നതാണ് പ്രത്യേകത.
Share your comments