പയറുവർഗ്ഗങ്ങൾ കൃഷിചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തുർ ദാൽ എന്നറിയപ്പെടുന്ന തുവര പരിപ്പിന്റെ മിനിമം താങ്ങുവില (MSP) വർധിപ്പിക്കണമെന്ന് വ്യാപാരികളും പയർ മില്ലർമാരും സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ വർഷം രാജ്യത്തു, പയറുവർഗങ്ങളുടെ ഉൽപ്പാദനം കുറവായിരുന്നു, അതിനാൽ തന്നെ തുവര പരിപ്പിന്റെ വില ഉയർന്നു. സർക്കാരിൽ നിന്നുള്ള പ്രോത്സാഹനം കർഷകർക്ക് വീണ്ടും വിള തിരഞ്ഞെടുക്കാൻ സഹായിക്കുമെന്ന് ദാൽ മിൽ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവയുടെ വില കഴിഞ്ഞ മാസം 8 മുതൽ 10% വരെ കുതിച്ചുയർന്നു, ഇതിനാൽ പയറുവർഗ്ഗങ്ങളുടെ സ്ഥിതി നിരീക്ഷിക്കാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചു, അതിനുശേഷം വില കുറഞ്ഞെങ്കിലും വീണ്ടും കൂടിയെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ഉൽപ്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻഡ് നിറവേറ്റുന്നതിനായി 2023-24 വിപണന വർഷത്തിൽ അധിക അളവിൽ തുവര പരിപ്പ് ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
ഡിസംബർ മുതൽ നവംബർ വരെയാണ് രാജ്യത്ത് തുവര പരിപ്പിന്റെ വിള വെടുക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മ്യാൻമറിൽ നിന്നുമാണ് തുവര പരിപ്പ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. കേന്ദ്ര വാണിജ്യ വകുപ്പിന്റെ വിജ്ഞാപനമനുസരിച്ച്, 'സൗജന്യ' വിഭാഗത്തിന് കീഴിലുള്ള തുവര, ഉഴുന്ന് എന്നിവയുടെ ഇറക്കുമതി ഒരു വർഷത്തേക്ക് കൂടി കേന്ദ്രം നീട്ടിയിരുന്നു, അത് 2024 മാർച്ച് 31 വരെയാണ്. രാജ്യത്തു തുവര പരിപ്പിന്റെ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനും, ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിനുമായി ഈ പയറുവർഗങ്ങളുടെയും പാമോയിലിന്റെയും തടസ്സങ്ങളില്ലാത്ത ഇറക്കുമതി ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ബന്ധപ്പെട്ട വാർത്തകൾ: 2023ൽ ഇന്ത്യയിൽ ചൂട് കൂടും, സാധാരണയിലും താഴെയുള്ള മൺസൂൺ മഴ മാത്രമേ ലഭിക്കൂ...
Share your comments