<
  1. News

ഗ്രാമ സന്തോഷ് പദ്ധതി: ചെറിയ തുക വീതം നീക്കി വയ്ച്ചാൽ ഇൻഷുറൻസിനൊപ്പം 10 ലക്ഷം രൂപയും നേടാം

ഇന്നത്തെ കാലത്ത് ഇൻഷുറൻസ് എടുക്കാത്തവരുടെ എണ്ണം വളരെ തുച്ഛമായിരിക്കും. എൽഐസി ഉൾപ്പെടെ വിവിധ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസിനൊപ്പം വരുമാനവും നൽകുന്ന പോളിസികൾ അവതരിപ്പിച്ചിച്ചുണ്ട്. പോസ്റ്റോഫീസിനുമുണ്ട് റൂറൽ ഇൻഷുറൻസ് പോളിസികൾ. കുറഞ്ഞ മുതൽ മുടക്കിലും നിക്ഷേപം നടത്താം. പോസ്റ്റോഫീസ് നൽകുന്ന മികച്ച ഒരു ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സന്തോഷ് പദ്ധതി.

Meera Sandeep
Gram Santosh Rural Postal Life Insurance Scheme
Gram Santosh Rural Postal Life Insurance Scheme

ഇന്നത്തെ കാലത്ത് ഇൻഷുറൻസ് എടുക്കാത്തവരുടെ എണ്ണം വളരെ തുച്ഛമായിരിക്കും.   എൽഐസി ഉൾപ്പെടെ വിവിധ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസിനൊപ്പം വരുമാനവും നൽകുന്ന പോളിസികൾ അവതരിപ്പിച്ചിച്ചുണ്ട്. പോസ്റ്റോഫീസിനുമുണ്ട് റൂറൽ ഇൻഷുറൻസ് പോളിസികൾ. കുറഞ്ഞ മുതൽ മുടക്കിലും നിക്ഷേപം നടത്താം. പോസ്റ്റോഫീസ് നൽകുന്ന മികച്ച ഒരു ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സന്തോഷ് പദ്ധതി.

എന്താണ് ഗ്രാമ സന്തോഷ് പദ്ധതി?

മികച്ച പോസ്റ്റോഫീസ് റൂറൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സന്തോഷ്.  ഒരു എൻഡോവ്‌മെന്റ് പോളിസിയാണിത്. പോളിസിയിലൂടെ ഇൻഷുറൻസ്, നിക്ഷേപം എന്നീ ഇരട്ട ആനുകൂല്യങ്ങൾ തേടുന്ന ആളുകൾക്ക് അനുയോജ്യമായ പോളിസിയാണിത്. ഈ സ്കീമിൽ, ഇൻഷ്വർ ചെയ്തയാൾക്ക് സം അഷ്വേർഡ് തുകയും പോളിസി ഉടമയ്ക്ക് പ്രത്യേക ബോണസും ലഭിക്കും മുൻകൂട്ടി നിശ്ചയിച്ച തുകയാണ് ബോണസായി ലഭിക്കുക.. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ, നോമിനിക്ക് ബോണസിനൊപ്പം സം അഷ്വേർഡ് തുക നൽകും. എല്ലാ പ്രായക്കാർക്കും വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലുള്ളവര്‍ക്കും ഒരു പോല പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്.

19 വയസു മുതൽ അംഗമാകാം

19 വയസു മുതൽ 45 വയസു വരെ പ്രായമുള്ളവര്‍ക്ക് പോളിസിയിൽ അംഗമാകാം. പോളിസിക്ക് കീഴിൽ പരമാവധി സം അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയാണ്. മിനിമം തുക 20,000 രൂപയും. നേരത്തെ നിക്ഷേപം തുടങ്ങിയവര്‍ക്ക് 35, 40, 45, 50, 55, 58, 60 വയസുകളിൽ പ്രീമിയം നിർത്തലാക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. വാര്‍ഷികാടിസ്ഥാനത്തിലോ, ആറുമാസം കൂടുമ്പോഴോ, പ്രതിമാസമോ ഒക്കെ പ്രീമിയം തുക അടയ്ക്കാൻ ആകും. നിക്ഷേപം മെച്യരിറ്റി കാലാവധി പൂര്‍ത്തിയാക്കുമ്പോൾ സം അഷ്വര്‍ഡ് തുകക്കൊപ്പം ബോണസ് തുകയും ലഭിക്കും. ഓരോ 1000 രൂപക്കും 58 രൂപ വീതമാണ് ഓരോ വര്‍ഷവും ബോണസ് ലഭിക്കുക.

പ്രീമിയം മുടങ്ങിയാൽ പിഴ

പോളിസിക്ക് കീഴിൽ പ്രീമിയം മുടങ്ങിയാൽ പിഴ അടച്ച് ഒരു നിശ്ചിത മാസത്തേക്കുള്ള പ്രീമിയം അടയ്ക്കാൻ പോളിസി ഉടമ മറന്നാൽ, അടുത്ത മാസത്തെ പ്രീമിയത്തിനൊപ്പം പിഴയടച്ച് പ്രീമിയം അടയ്ക്കാം. 100 രൂപ സം അഷ്വേർഡ് തുകയ്ക്ക് 1 രൂപയാണ് പിഴ. പോളിസി എടുത്തതിന് ശേഷം തുടർച്ചയായി 6 മാസത്തേക്കോ 12 മാസത്തേക്കോ പ്രീമിയം അടച്ചില്ലെങ്കിൽ പോളിസി കാലഹരണപ്പെടും. പോളിസി ലാപ്സായാൽ പുതുക്കാൻ അവസരമുണ്ടായിരിക്കും. നിക്ഷേപത്തിന് ആദായ നികുതി ഇളവുകൾ ലഭിക്കും. പോളിസിയിൽ നിന്ന് ലോണും എടുക്കാം.

പോസ്റ്റ് ഓഫീസ് സ്കീം: 25,000 രൂപ നിക്ഷേപിച്ചു 21 ലക്ഷം രൂപ വരെ സമ്പാദിക്കാം

Post Office Scheme : ഈ 7 സ്കീമുകളിൽ നിങ്ങളുടെ പണം നിക്ഷേപിച്ച് വലിയ നേട്ടങ്ങൾ നേടുക; വിശദവിവരങ്ങൾ

English Summary: Grama Santhosh Scheme: If you keep aside a small amount, you can earn Rs. 10 lacs and insurance

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds