<
  1. News

ഗ്രാമശ്രീ മുട്ടക്കോഴികള്‍ വീട്ട് പടിക്കല്‍ : ബുക്കിങ് തുടങ്ങി

ഗ്രാമശ്രീ മുട്ടക്കോഴികള്‍ ഇനി നിങ്ങളുടെ പടിക്കല്‍. എല്ലാ വാക്‌സിനേഷനോടുകൂടിയ യഥാര്‍ത്ഥയിനം മുട്ടക്കോഴിയായ ഗ്രാമശ്രീ.

Arun T
agri

ഗ്രാമശ്രീ മുട്ടക്കോഴികള്‍ ഇനി നിങ്ങളുടെ പടിക്കല്‍. എല്ലാ വാക്‌സിനേഷനോടുകൂടിയ യഥാര്‍ത്ഥയിനം മുട്ടക്കോഴിയായ ഗ്രാമശ്രീ. 2005 ല്‍ മണ്ണൂത്തി വെറ്റിനറി യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയേറിയ ചിലവു കുറഞ്ഞ മുട്ടക്കോഴിയിനമായ ഗ്രാമശ്രീ കോഴികള്‍ 2 മാസം പ്രായമായത് ഇപ്പോള്‍ സി.എഫ്.സി.സി.യില്‍ നിന്നും സ്വന്തമാക്കാം.

www.cfcc.in
ബുക്കിങ്ങിന് - 9495722026, 9495182026

നാടന്‍ കോഴികളുടെ ഇറച്ചിക്ക് തുല്യമായ രുചിയും മാര്‍ദവവും കുറഞ്ഞ കൊഴുപ്പുമാണ് ഗ്രാമശ്രീ കോഴികൾ പ്രിയങ്കരമാക്കുന്നത്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുത്പാദനശേഷിയുള്ള ഈ മുട്ടക്കോഴിയിനത്തിന് ശരാശരി ഭാരം ഒന്നരക്കിലോഗ്രാമാണ്. 160 ദിവസംകൊണ്ട് മുട്ടയിട്ടുതുടങ്ങുന്ന ഇവ വര്‍ഷത്തില്‍ 200 മുട്ടകള്‍വരെ തരും.

മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് വികസിപ്പിച്ച ഈയിനത്തിന്റെ മുട്ടയ്ക്ക് തവിട്ടുനിറവും 50 ഗ്രാം ഭാരവും താരതമ്യേന ഉറപ്പുള്ള പുറംതോടുമുണ്ട്. കൂട്ടിലോ പുറത്തോ വളര്‍ത്താവുന്ന ഇനമാണിത്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ശ്രദ്ധമതിയെന്നത് സൗകര്യപ്രദമാകുന്നു.

ഇവ കൂട്ടിലോ പുറത്തോ വളര്‍ത്താവുന്ന ഇനമാണ്. ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറവും 50 ഗ്രാം ഭാരവും താരതമ്യേന ഉറപ്പുള്ള പുറംതോടുമുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ശ്രദ്ധമതിയെന്നത് സൗകര്യപ്രദമാകുന്നു. കർഷകർക്ക് ലാഭവും, ഐശ്വര്യവും ഒരു പോലെ നൽകുന്ന ധ്വിമുഖ സ്വഭാവഗുണമുള്ള  ജനുസാണ് ഗ്രാമശ്രീ. അതായത് മുട്ടയ്ക്കും ഇറച്ചിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഇനമെന്നു സാരം.

Gramasree chicken is a layer type variety developed for free-range farming in rural and tribal areas. It has coloured plumage and lays brown eggs with an average egg weight of 55-60 g. It is hardy and livability is very high. The body weight at 12 weeks ranges from 1.2 to 1.5 Kg.

മൂന്ന് വിദേശ ജനുസുകളുടെയും, കേരളത്തിന്റെ നാടൻ നേക്കഡ് നെക്ക് കോഴികളുടേയും സങ്കരമാണ് ഗ്രാമശ്രീ. നാടൻ കോഴികളുടെ ബഹുവർണ നിറത്തിലുള്ള തൂവലുകളും, പൊരുതുവാനുള്ള ശേഷിയും ഇവയെ ഇരപിടിയന്മാരിൽനിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കളമുറ്റത്ത് ഇവയെ  ധൈര്യമായി അഴിച്ചുവിട്ടു വളർത്താം. ആദ്യ നാലാഴ്ച സ്റ്റാർട്ടർ തീറ്റ കൊടുത്തു വളർത്തിയ ശേഷം വീട്ടിലെ ആഹാര സാധനനങ്ങൾ  തീറ്റയായി നൽകിത്തുടങ്ങാം. 

വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ എന്നിവയ്ക്കു പുറമെ തൊടിയിലെ കളകളും കീടങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും. നാലര- അഞ്ചു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയ്ക്കു മുട്ടയിട്ടു തുടങ്ങുമ്പോൾ മുതൽ മുട്ടക്കോഴിത്തീറ്റ നൽകണം. മുപ്പത് 30–40 ഗ്രാം സാന്ദീകൃത മുട്ടത്തീറ്റ കൈത്തീറ്റയായി നൽകുന്നതോടൊപ്പം തന്നെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും കൂടി നൽകി അഴിച്ചു വിട്ടു വളർത്താം. വർഷത്തിൽ 200 മുട്ടകൾ വരെയാണ് ഇവയുടെ ശരാശരി ഉൽപാദനം

കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ

English Summary: gramasree hen at home kjarsep2320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds