<
  1. News

5 ലക്ഷം രൂപ വായ്‌പ്പ; തിരിച്ചടവ് കാലാവധി 15 വർഷം, അറിയാം ഗ്രാമീൺ ഈസി ലോൺ

ജീവിതത്തിൽ ലോൺ എടുക്കാത്തവർ വളരെ കുറവാണ്. വീട് പണിയുന്നതിനോ അല്ലെങ്കിൽ പുതിയ ബിസിനസ് തുടങ്ങുന്നതിനോ അല്ലെങ്കിൽ വണ്ടി എടുക്കുന്നതിനോ ലോൺ ആവശ്യമായി വരുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഇത്തരം അവസ്ഥ മറികടക്കാൻ പണം അത്യാവശ്യമാണ്.

Saranya Sasidharan
Gramin Bank; Easily get personal loan from Gramin Bank
Gramin Bank; Easily get personal loan from Gramin Bank

ജീവിതത്തിൽ ലോൺ എടുക്കാത്തവർ വളരെ കുറവാണ്. വീട് പണിയുന്നതിനോ അല്ലെങ്കിൽ പുതിയ ബിസിനസ് തുടങ്ങുന്നതിനോ അല്ലെങ്കിൽ വണ്ടി എടുക്കുന്നതിനോ ലോൺ ആവശ്യമായി വരുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ ഇത്തരം അവസ്ഥ മറികടക്കാൻ പണം അത്യാവശ്യമാണ്. ഇങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾ ആശ്രയിക്കുന്നത് ബാങ്ക് വായ്പകളെയാണ്. കേരളത്തിനുടനീളം ഇന്ന് വിവിധ ബാങ്കിംങ് സ്ഥാപനങ്ങളും അവയുടെ വ്യത്യസ്തങ്ങളായ ലോൺ സ്കീമുകളും നിലവിലുണ്ട്.

എന്നാൽ പ്രാദേശിക ഗ്രാമീൺ ബാങ്ക് അഥവാ കേരള ഗ്രാമീൺ ബാങ്ക് ഒരു വായ്പാ പദ്ധതിയുമായി നിങ്ങളുടെ മുന്നിലേക് വന്നിരിക്കുകയാണ്.

ഒരു വ്യക്തിഗത വായ്പ പദ്ധതിയാണിത്, ഭൂമി പണയത്തിൻ മേൽ 5 ലക്ഷം രൂപ വരെ വായ്പാ സഹായം ലഭിക്കുന്ന ഒരു പദ്ധതിയാണിത് എന്നാൽ ഈ ലോണിന്റെ തിരിച്ചടവ് കാലാവധി 15 വർഷമാണ്. നമുക്ക് പണം അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ ഗ്രാമീൺ ബാങ്കിൻ്റെ ഈ പദ്ധതി വളരെ ഉപകാരപ്രദമാവും.

ഈ ഒരു പദ്ധതിയെ ഗ്രാമീൺ ഈസി ലോൺ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഒരു പദ്ധതി ശമ്പളക്കാർക്കും, ബിസിനസുകാർക്കും, വിദേശ ഇന്ത്യക്കാർക്കും, അതുപോലെ തന്നെ കർഷകർക്കും, മറ്റ് വരുമാനക്കാർക്കുമാണ് ഈ സഹായം ലഭിക്കാൻ അർഹരാകുക. എന്നാൽ നിങ്ങൾക്ക് ഈ വായ്പാ സഹായം ലഭിക്കണമെങ്കിൽ നിങ്ങളുടെ സിവിൽ സ്കോർ 700 നു മുകളിൽ ആയിരിക്കണം.

1105 രൂപയാണ് ഒരു ലക്ഷത്തിന്റെ പ്രതിമാസ ഗഡു. ഗ്രാമീൺ ബാങ്കിൻ്റെ ഏത് ശാഖയിലും നിങ്ങൾക്ക് ഈ വായ്പ ലഭ്യമാകുമെന്നാണ് കേരള ഗ്രാമീൺ ബാങ്കിൻ്റെ എറണാകുളം റീജണൽ മാനേജറായ കെ.ഹരീന്ദ്രൻ അറിയിച്ചിരിക്കുന്നത്. വായ്പ്പയുടെ കാര്യത്തിൽ നിങ്ങൾക്കുള്ള ഏത് തരത്തിലുള്ള സംശയത്തിനും ഗ്രാമീൺ ബാങ്കിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, കൽപ്പറ്റ, തൃശൂർ, എറണാകുളം,കോട്ടയം, തിരുവന്തപുരം എന്നിവിടങ്ങളിലാണ് ബാങ്കിൻ്റെ റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്.

ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ സംരഭങ്ങളോ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാമീൺ ബാങ്കിന്റെ ഈ ഒരു പദ്ധതി വളരെ പ്രയോജനകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ

വായ്പയ്ക്കായി ബാങ്കിൽ സമർപ്പിച്ച പ്രമാണങ്ങൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം. ?

കിസ്സാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് കർഷകർക്ക് ഇനിയും സംശയങ്ങളുണ്ടോ?എങ്കിൽ ഇത് കേൾക്കൂ

English Summary: Gramin Bank; Easily get personal loan from Gramin Bank

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds