1. News

സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ടില്‍ വമ്പിച്ച കച്ചവടം

വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്‌സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറുന്നത്.

Meera Sandeep
സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ടില്‍ വമ്പിച്ച കച്ചവടം
സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ടില്‍ വമ്പിച്ച കച്ചവടം

മലപ്പുറം: വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. 

ബന്ധപ്പെട്ട വാർത്തകൾ: സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​, ആശങ്കയിൽ കർഷകർ

നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്‌സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും തിരക്കേറിയ സ്റ്റാളുകളിലൊന്നായി മാറുന്നത്. നാല് ദിവസം കൊണ്ട് 3,97,815 രൂപക്കുള്ള കച്ചവടമാണ് ഈ സ്റ്റാളിൽ മാത്രം നടന്നത്. രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നതാണ് സ്റ്റോളിലെ ഏറ്റവും പ്രധാന ആകർഷണം.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ കേട് വരാതെ സൂക്ഷിക്കുവാൻ സഹായിക്കുന്ന ചില ടിപ്പുകൾ

കൂടാതെ സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ്.എഫ്.ഡി തേയില 100 ഗ്രാം സൗജന്യമായി നൽകും.

ശബരി ഉത്പന്നങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്‌പേസ്റ്റ്, തേൻ, സോപ്പുപ്പൊടി, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോർലിക്‌സ് തുടങ്ങി നിരവധി എഫ്.എം.സി.ജി സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ എക്‌സ്പ്രസ് മാർട്ട് പ്രവർത്തിക്കും.

എറണാകുളം, കണ്ണൂർ, വയനാട് ജില്ലകളിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേളയോടനുബന്ധിച്ച് സപ്ലൈകോ ഒരുക്കിയ എക്സ്പ്രസ്മാർട്ട് ജനശ്രദ്ധയാകർഷിച്ചിരുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മെയ് 20 മുതൽ 27 വരെ എക്‌സ്പ്രസ് മാർട്ട് പ്രവർത്തിക്കും.

English Summary: Great deals at Supplyco Express Mart

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds