
ബീൻസിൻ്റെ വില ഉയരുന്നു. നൂറിലെത്തിയിരിക്കുകയാണ് ബീൻസിൻ്റെ വില. രണ്ടാഴ്ച മുൻപു വരെ കിലോഗ്രാമിന് 40 മുതൽ 50 വരെ വിലയാണ് ഉണ്ടായിരുന്നത്. കേരളത്തിലേക്ക് ബീൻസ് ഉൾപ്പെടെയുള്ള പച്ചക്കറികളിൽ പലതും എത്തുന്നത്.കർണാടകയിലെ ഹൊസൂർ, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ്. കനത്ത വരൾച്ചയെ തുടർന്ന് പച്ചക്കറി കൃഷിക്ക് ഉണ്ടായ നാശനഷ്ടമാണ് വില വർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം പയർ, പാവയ്ക്ക, വെണ്ട, കോളിഫ്ലവർ എന്നിവയ്ക്കും വില വർധിച്ചിരിക്കുകയാണ്. എന്നാൽ മുരിങ്ങക്കായ വില കിലോഗ്രാമിന് 100ൽ നിന്നു 30രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.ജനങ്ങൾക്ക് ചെറിയതോതിൽ ആശ്വാസം പകരുന്നത് സവാള, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കുള്ള വില ക്കുറവാണ്. സവാള വില കിലോഗ്രാമിന് 15 വരെ മാത്രമാണ്. മറ്റുള്ളവയ്ക്ക് 25 മുതൽ 35 വരെയാണ് വില.
Share your comments