
ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 77 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കും. ടൂറിസം സംരംഭകർ, വിദ്യാർഥികൾ, നാഷനൽ സർവീസ് സ്‌കീം, കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പൊതുജന പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആകർഷക മാക്കുന്നതാണ് ഗ്രീൻ കാർപെറ്റ് പദ്ധതി.

ഡെസ്റ്റിനേഷൻ പദ്ധതിയുടെ ആദ്യ ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്നാം വർഷമാണു ടൂറിസം സീസണിനു മുന്നോടിയായി ഗ്രീൻ കാർപറ്റ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കു നേതൃത്വം നൽകാൻ 77 ഡെസ്റ്റിനേഷൻ മാനേജർമാരെ നിയമിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളും ,കുറവുകളും ഉണ്ടായാൽ പരിഹരിക്കേണ്ട ചുമതല. ഡെസ്റ്റിനേഷൻ മാനേജർക്കായിരിക്കും.ഈ മാസം 31- ഓടു കൂടി എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂർണ്ണ സജ്ജമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Share your comments