ആലുവ : കേരളത്തിലാദ്യമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഹരിത കേരളം പദ്ധതി പ്രകാരം ഗ്രീന്‍പ്രോട്ടോകോള്‍ പരിപൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തി ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം മാതൃകയായി.
ധനുമാസ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ശ്രീ പാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേതതിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളാലും വ്യാപാരികളാലും ഉണ്ടാകുന്ന മാ ലിന്യങ്ങളെ ഉചിതമായ രീതിയില്‍ സംസ്കരിച്ച് ആണ് ഇത് പ്രാവര്‍ത്തികമാക്കിയത്.
ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്ത "നാടിനൊപ്പം നന്മക്കൊപ്പം" ഏന്ന പദ്ധതി പ്രകാരം കളക്ടര്‍ ക്ഷേത്ര പ്രദേശത്തിനെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏരിയ ആയി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ടെക്നോപര്‍ക്കില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പിലാക്കി വരുന്ന HITECH BIO FERTILIZERS ന്‍റെ സാങ്കേതിക സഹായത്തോടു കൂടി ജൈവ മാലിന്യങ്ങളെ കംമ്പോസ്റ്റായും , അജൈവ മാലിന്യങ്ങളെ സംസ്കരണതിനായ് അയിക്കു കയും ചെയ്തു .
പോലീസിന്‍റെയും കോളേജ് വിദ്യാര്‍ത്ഥികളുടേയും പൊതുജനങ്ങളുടെയും പഞ്ചായത്തoഗങ്ങളുടെയും പങ്കാളിത്തതോടുകുടി ക്ഷേത്രട്രസ്റ്റും ശ്രീമൂലംനഗരം ഗ്രാമപഞ്ചായത്തും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി .
Share your comments