ഒരു കാലത്ത് നിലക്കടലയുടെ കേന്ദ്രം ആയിരുന്ന നിലക്കടല കൃഷി മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നു
മുതലമടക്കൃഷി ഓഫീസർ എസ് എസ് സുജിത്തിന്റെ പ്രത്യേക താല്പര്യപ്രകാരം കൃഷിയിറക്കിയ നിലക്കടല മികച്ച വിളവ് ലഭിച്ചതോടെയാണ് കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
കൊല്ലങ്കോട് എവർഗ്രീൻ ഫാർമേഴ്‌സ് ക്ലബ്ബിന്റെ പിന്തുണയോടെ കൃഷിയിറക്കിയ സ്ഥലങ്ങളിലാണ് വിളവെടുപ്പ് നടന്നത്
പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി കിട്ടിയ വിത്തുപയോഗിച്ച് 50 സെന്റ് സ്ഥലത്താണ് വിളവിറക്കിയതെന്ന് കർഷകർ പറഞ്ഞു.
വിളവെടുപ്പ് നടത്തിയ നിലക്കടല ഉണക്കി വിത്താക്കിയ ശേഷം കൂടുതൽ കർഷകരെ കണ്ടെത്തി കൃഷിയിറക്കാനും തീരുമാനമുണ്ട്. 20 വർഷം മുൻപ് 5000 ലേറെ ഏക്കർ സ്ഥലത്തുണ്ടായിരുന്ന നിലക്കടല കൃഷി പിന്നീട് ഭൂരിഭാഗവും മാവ് കൃഷിക്ക് വഴി മാറുകയായിരുന്നു.
മിഠായികമ്പനികളിലേക്കാണ് നിലക്കടല പ്രധാനമായും പോകുന്നത്. തമിഴ്നാട്ടിലെയും ആന്ധ്ര , തെലുങ്കാനയിലെയും നിലക്കടലയുടെ അത്ര വലിപ്പമില്ലെങ്കിലും മുതലമടയിലെ നിലക്കടലയ്ക്ക് രുചി കൂടുതൽ ഉണ്ടെന്ന് കർഷകർ പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വടക്കേക്കരയിൽ മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പു തുടങ്ങി
Share your comments