<
  1. News

ജി എസ് ടി നിരക്ക് വർധന: കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു

ഇന്ന് മുതൽ അരി, ഗോതമ്പ് തുടങ്ങി ഭക്ഷ്യധാന്യങ്ങൾക്ക് ജിഎസ്ടി നിരക്ക് സർക്കാർ ഉയർത്തിയിരിക്കുന്നു.

Priyanka Menon
ജിഎസ്ടി നിരക്ക് സർക്കാർ ഉയർത്തിയിരിക്കുന്നു
ജിഎസ്ടി നിരക്ക് സർക്കാർ ഉയർത്തിയിരിക്കുന്നു

ഇന്ന് മുതൽ അരി, ഗോതമ്പ് തുടങ്ങി ഭക്ഷ്യധാന്യങ്ങൾക്ക് ജിഎസ്ടി നിരക്ക് സർക്കാർ ഉയർത്തിയിരിക്കുന്നു. അഞ്ച് വർഷം മുൻപ് രാജ്യത്ത് നടപ്പിലാക്കിയ ജി എസ് ടി നിയമപ്രകാരം അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങി നിത്യോപയോഗ സാധനങ്ങളെ നികുതി നിരക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയർവർഗ്ഗങ്ങൾക്കും നികുതി ബാധകമാക്കി. നിലവിൽ അരി അടക്കമുള്ള ധാന്യങ്ങൾക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. പാക്ക് ചെയ്ത് 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും ഈ നികുതി നിരക്ക് ബാധകമാണ്. ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും ഈ നികുതി നിരക്ക് ബാധകമാണ്. മില്ലുകളിൽ നിന്ന് 50 കിലോ ചാക്കുകളിൽ മൊത്തവ്യാപാരികൾ നൽകുന്ന അരിക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് 5% വിലക്കയറ്റത്തിന് കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ : പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: മണ്ണും ജലവും സംരക്ഷിക്കാൻ പദ്ധതികൾ

പുതുക്കിയ നികുതി നിരക്ക് അറിയാം

1. പാക്കറ്റിൽ ഉള്ള തൈരിനു മോരിനും അഞ്ചു ശതമാനം ജിഎസ്ടി നിരക്ക് ബാധകമാണ്.

2. മീൻ, തേൻ, ശർക്കര, പനീർ, ലെസി പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി തുടങ്ങിയവയ്ക്കും 5% നികുതി ബാധകമാണ്.

3. സോളാർ വാട്ടർ ഹീറ്ററുകളുടെ നികുതി അഞ്ചിൽ നിന്ന് 12 ശതമാനം ആക്കിയിട്ടുണ്ട്.

4. ഭൂപടങ്ങൾക്ക് 12 ശതമാനം നിരക്ക് ഉയർത്തിയിട്ടുണ്ട്.

5. ബാങ്കുകളിൽ നിന്നുള്ള ചെക്ക് ബുക്കിന് 18 ശതമാനമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : കൃഷി വിജ്ഞാന കേന്ദ്രങ്ങളും കാർഷിക സർവകലാശാലയും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

6. ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറി വാടകയ്ക്ക് നൽകുന്നതിന് 12 ശതമാനമാണ് പുതുക്കിയ നികുതി നിരക്ക്.

7. കട്ട്‌ ആൻഡ് പോളിഷ് ചെയ്ത് വജ്ര കല്ലുകളുടെ നികുതി ഒന്നര ശതമാനം ആകും.

8. ബിസിനസ് സ്ഥാപനങ്ങൾക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ചുമത്തും.

9. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്ക് ഉള്ള നികുതിയിളവ് ഇനി ഇക്കണോമി ക്ലാസ്സിൽ മാത്രം.

10. എൽഇഡി ലാംപ്, ലൈറ്റ് വാട്ടർ, പമ്പ്, സൈക്കിൾ പമ്പ്, അച്ചടി,എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടിഫണ്ട് ഫോർമാൻ, കട്ടിയുള്ള ബ്ലേഡുകൾ, കത്തികൾ, പേപ്പർ മുറിക്കുന്ന കത്തി പെൻസിൽ, ഷാർപ്പനർ, സ്പൂൺ, ഫോർക്ക് തുടങ്ങിയവയ്ക്ക് നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിൽ ആകും.

11. ജിഎസ്ടി ഇളവ് തുടരുന്നത് വ്യക്തികൾ നടത്തുന്ന കലാസാംസ്കാരിക പരിശീലന പരിപാടികൾക്ക് മാത്രമാണ്.

12. ട്രാക്ക് പോലെയുള്ള ചരക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന്റെ നികുതി നിരക്ക് 18 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

13. ആന്തരിക അവയവങ്ങളിൽ നിന്നുള്ള വിസർജ്യം ഉൾപ്പെടെ ശേഖരിക്കുന്ന ട്യൂബ്, ബാഗ് തുടങ്ങിയവ അടങ്ങുന്ന കിറ്റിനും നികുതി നിരക്ക് ഉയർത്തിയിട്ടുണ്ട്.

14. 5000 രൂപയിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറികൾക്ക് 5 ശതമാനമാണ് പുതുക്കിയ നികുതിനിരക്ക്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. ഇന്ധനവിലയും പാചകവാതക വിലയും വർധിച്ച ഈ സാഹചര്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്തിയത് വൻതോതിൽ വിമർശനം ഏറ്റുവാങ്ങിയ ഒരു നടപടിയായി മാറിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : വനിതകൾക്ക് വരുമാനം കണ്ടെത്താൻ ‘കെപ്കോ’ പദ്ധതികൾ

English Summary: GST Rate Hike: Family Budgets Will Be Disrupted

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds