-
-
News
കട്ടപ്പന നഗരസഭയില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തനം ആരംഭിച്ചു
കട്ടപ്പന നഗരസഭയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിന് ഹരിത കര്‍മ്മ സേനയക്ക് രൂപം നല്‍കി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങളായ ഓരോരുത്തരെയാണ് ആദ്യഘട്ടം സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കട്ടപ്പന നഗരസഭയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിന് ഹരിത കര്‍മ്മ സേനയക്ക് രൂപം നല്‍കി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങളായ ഓരോരുത്തരെയാണ് ആദ്യഘട്ടം സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പ്ലാസ്റ്റിക് ശേഖരിക്കും. മാസത്തില്‍ ഒരു തവണ എല്ലാ വാര്‍ഡുകളില്‍ നിന്നും കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് നഗരസഭയുടെ വാഹനം എത്തി പുളിയന്‍മലയിലെ ഷ്രഡ്ഡിംഗ് യൂണിറ്റിലേയ്ക്ക് മാറ്റും. ഷ്രഡ് ചെയ്യുന്ന പ്ലാസ്റ്റിക് കട്ടപ്പന നഗരസഭ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. യൂസര്‍ ഫീസ് ഈടാക്കി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്ന് ജൈവ മാലിന്യങ്ങള്‍ കൂടി സംഭരിക്കുന്ന പദ്ധതി രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും.
ഹരിതകര്‍മ്മസേനയ്ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് നല്‍കുന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി വൈസ് ചെയര്‍പേഴ്‌സ രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, കൗസിലര്‍മാരായ ഗിരീഷ് മാലിയില്‍, സി.കെ മോഹനന്‍, സണ്ണി കോലോത്ത്, തങ്കമണി രവി, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍, നഗരസഭാ സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ജെ.എച്ച്.ഐ ജുവാന്‍ ഡി. മേരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ലോഹിതാക്ഷന്‍, അനുമോള്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു
English Summary: Haritha Karma Sena
Share your comments