ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനവും ജൈവ പച്ചക്കറി തോട്ടത്തിലെ കൃഷിയും പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി മന്ത്രി നിർവഹിച്ചു.
പരിസ്ഥിതിക്ക് ഏറെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് മനുഷ്യർ ജീവിക്കുന്നതെന്നും
പരിസ്ഥിതിയിലെ ജീവന ഘടകങ്ങളെല്ലാം പരസ്പര പൂരകങ്ങളാണെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് പകർന്ന് നൽകേണ്ടത് കുട്ടികൾക്കാണ്. അവർക്ക് അത് കൂടുതൽ പ്രയോഗത്തിൽ വരുത്തുവാനും കഴിയും. വാങ്ങൽ ശേഷി കൂടിയപ്പോൾ മനുഷ്യന് ജീവിതശൈലി രോഗങ്ങൾ വർധിക്കുവാൻ ഇടയായി. എന്തും കാശു കൊടുത്തു വാങ്ങാൻ കഴിയുമെങ്കിലും നല്ല ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തമായി കൃഷിചെയ്തേ മതിയാകൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനൂജ, പിടിഎ പ്രസിഡന്റ് സുനിൽകുമാർ, ഇക്കോ ക്ലബ്ബ് കോർഡിനേറ്റർമാരായ സന്തോഷ് പി മാത്യു, ബെന്നി, ഡോ അനിൽകുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഫാദർ ഗി വർഗീസ് സേവ്യർ, വൈസ് പ്രിൻസിപ്പൽ ബിജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ മികച്ച കുട്ടി കർഷകനായ ആദർശിനെ മന്ത്രി ആദരിച്ചു. മാർഗ്രി ഗോറിയസ്സ് ഹരിതപുരസ്കാരം കൃഷി ഓഫീസർ സഞ്ജീവിന് നൽകി. കൃഷി ഉദ്യോഗസ്ഥനായ സുരേഷിന് പ്രത്യേക ആദരവും മന്ത്രി നൽകി. ഇക്കോ ക്ലബ്ബ് കൺവീനർ മഹാലക്ഷ്മി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുകയുണ്ടായി.
Share your comments