ട്രാവൻകൂർ ടൈറ്റാനിയത്തിൽ മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. 244 കിലോഗ്രാം മത്സ്യമാണ് ലഭിച്ചത്. കിലോവിന് 250 രൂപ വെച്ചാണ് വിൽപ്പന നടന്നത്. ആദ്യ വിൽപ്പന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. കമ്പനി ചെയർമാൻ അഡ്വക്കേറ്റ് എം എ റഷീദ് ആണ് മന്ത്രിയിൽ നിന്നും മത്സ്യം ഏറ്റുവാങ്ങി വിൽപ്പനക്ക് തുടക്കം കുറിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പത്തേക്കറിൽ പച്ചക്കറികൃഷിയും രണ്ട് പടുതാ കുളത്തിൽ മത്സ്യകൃഷിയും കമ്പനി തുടങ്ങിയിരുന്നു. മത്സ്യകൃഷിയുടെ ഭാഗമായി 6000 മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ഗുണമേന്മയുള്ള കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യകൃഷി വിപുലമാക്കാൻ കമ്പനിക്ക് കൈമാറുമെന്ന് മന്ത്രി പറഞ്ഞു.
ഗിഫ്റ്റ് തിലാപിയ, ഗ്രാസ്, കട്ല, രോഹു തുടങ്ങിയ ഇനങ്ങളാണ് ഇപ്പോൾ രണ്ട് പടുതാ കുളങ്ങളിൽ ആയി വളർത്തുന്നത്.പദ്ധതിക്ക് വേണ്ട നിർദ്ദേശങ്ങൾ ഫിഷറീസ് വകുപ്പാണ് നൽകിയിരുന്നത്.
ചടങ്ങിൽ മന്ത്രിക്ക് പുറമേ വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥന്മാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments