
ഹരിയാനയിലെ 11,574 കർഷകരാണ് കഴിഞ്ഞ സീസണിലെ നെൽക്കൃഷിയ്ക്ക് തീയിടാതെ കൃഷി ചെയ്ത് മാതൃകയായത്. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കാത്തതിന് സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനമായി 10.86 കോടി രൂപ ഇവർക്ക് നൽകുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വൈക്കോലുകൾ കത്തിക്കാതിരിക്കുന്നതിനും, എക്‌സ്‌സിറ്റു നടപടികളിൽ പ്രവർത്തിക്കുന്നതിനും സംസ്ഥാന സർക്കാർ ഏക്കറിന് 1000 രൂപ വീതം ഇൻസെന്റീവ് പ്രഖ്യാപിച്ചിരുന്നു.
ഈ ആനുകൂല്യം ലഭിക്കുന്നതിന്, സംസ്ഥാന കാർഷിക കർഷക ക്ഷേമ വകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. കാർഷിക വകുപ്പ് കർഷകരുടെ അവകാശവാദങ്ങളും അവരുടെ വയലുകളും പരിശോധിച്ച് ബജറ്റ് റിലീസ് ചെയ്യാനുള്ള ആവശ്യവും അയച്ചിട്ടുണ്ട്. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരെ പരിശോധിച്ച്, കർഷകർക്കുള്ള ഇൻസെന്റീവ് വിതരണത്തിനായി 10.86 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (DDA) ഡോ. ആദിത്യ ദബാസ് പറഞ്ഞു.
കർഷകരുടെ പിന്തുണയും, കർഷക സംഘടനയുടെ അംഗങ്ങളുടെ സജീവ പ്രയത്നവും മൂലമാണ്, സംസ്ഥാനത്തു വൈക്കോൽക്കൂന കത്തിക്കുന്നതിൽ കുറവുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിലെ കർണാൽ ജില്ലയിൽ വൈക്കോൽ കത്തിക്കുന്നത് വലിയ തോതിൽ കുറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം പാലിക്കാത്തവർക്ക് സംസ്ഥാന സർക്കാർ പിഴ ചുമത്തിയിട്ടുണ്ട്. ഭാവിയിൽ വൈക്കോൽ കത്തിക്കില്ലെന്നും, സർക്കാരിന്റെ ഈ നീക്കം മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും ഒരു കർഷകർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Pension: സംസ്ഥാനങ്ങളുടെ എൻപിഎസ് (NPS) കോർപ്പസ് റീഫണ്ട് ചെയ്യാൻ പിഎഫ്ആർഡിഎ (PFRDA) യിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രം
Share your comments