<
  1. News

ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യുന്നു

ഡയറി ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മികച്ച നേട്ടം കൈവരിച്ച ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നിലവില്‍ ഷെയറുള്ള ഓരോ വ്യക്തിക്കും 3 ഷെയറിന് ഒന്ന് എന്ന നിലയിലാവും ഷെയര്‍ നല്‍കുക. 2020 ഡിസംബര്‍ 3 ആണ് record തീയതി. Qualified Institutional Placement-ലൂടെ 900 കോടി രൂപ സ്വരൂപിക്കാനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

Ajith Kumar V R
Hatsun Agro Chairman  Chandramogan -Courtesy- www.livechennai.com
Hatsun Agro Chairman Chandramogan -Courtesy- www.livechennai.com

ഡയറി ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മികച്ച നേട്ടം കൈവരിച്ച ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (Hatsun Agro products Pvt Ltd)ഷെയര്‍ ഹോള്‍ഡേഴ്‌സിന് ബോണസ് ഷെയറുകള്‍ (bonus shares)വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നിലവില്‍ ഷെയറുള്ള ഓരോ വ്യക്തിക്കും 3 ഷെയറിന് ഒന്ന് എന്ന നിലയിലാവും ഷെയര്‍ നല്‍കുക. 2020 ഡിസംബര്‍ 3 ആണ് record തീയതി. Qualified Institutional Placement-ലൂടെ 900 കോടി രൂപ സ്വരൂപിക്കാനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 161 % വില്‍പ്പന വര്‍ദ്ധനവിലൂടെ 66 കോടി ലാഭം കൈവരിച്ചതായും കമ്പനി പറഞ്ഞു. ആകെ വരുമാനം 3.8% വര്‍ദ്ധിച്ച് 1329 കോടി രൂപയിലെത്തി.

Courtesy-www.hap.in
Courtesy-www.hap.in

അരുണ്‍ ഐസ്‌ക്രിം(Arun icecream, ആരോക്യ മില്‍ക്ക്(Arokya milk), ഹാറ്റ്‌സണ്‍ തൈര്(Hatsun curd),പനീര്‍(Hatsun paneer),നെയ്യ്(Hatsun Ghee), ഡയറി വൈറ്റ്‌നര്‍(Hatsun dairy whitener),ഇബൈകോ(Ibeco) എന്നിവയാണ് പ്രധാന ബ്രാന്‍ഡുകള്‍. 38 രാജ്യങ്ങളിലേക്ക് ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഹാറ്റ്‌സണ്‍ ആന്ധ്ര പ്രദേശ്, തെലങ്കാന,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. 13000 ഗ്രമങ്ങളിലായി പതിനായിരത്തിലേറെ ഹാറ്റസണ്‍ മില്‍ക്ക് ബാങ്കുകള്‍ (Hatsun milk banks)വഴി ദിവസവും 3.2 ലക്ഷം കര്‍ഷകരില്‍ നിന്നാണ് ഹാറ്റ്‌സണ്‍ പാല്‍ വാങ്ങുന്നത്.

കോര്‍പ്പറേറ്റ് ഓഫീസ് ചെന്നൈയിലാണ്. ഇക്കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ കെ.എസ് ധനരാജന്‍ സ്ഥാനമൊഴിഞ്ഞതോടെ നിലവിലെ മാനേജിംഗ് ഡയറക്ടര്‍ ആര്‍.ജി ചന്ദ്രമോഹന്‍(R.G.Chandramogan) ചെയര്‍മാനായി സ്ഥാനമേറ്റു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.സത്യനാണ്(C.Sathyan) പുതിയ മാനേജിംഗ് ഡയറക്ടര്‍. Phone - 044-24501622

പത്തുരൂപയ്ക്ക് ബിരിയാണി, പണിപാളി

English Summary: Hatsun Agro products approved issue of bonus shares

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds