എച്ച്ഡിഎഫ്സി ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പലിശ വർദ്ധിപ്പിച്ചിരിക്കുന്നത്. 3% മുതൽ 7.10% വരെയുള്ള നിരക്കുകളാണ് പൊതുജനങ്ങൾക്കായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക് 3,50% മുതൽ 7.60% വരെയുള്ള പലിശ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപ പലിശ നിരക്കുകളുടെ വിശദവിവരങ്ങൾ
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% പലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% പലിശ ലഭിക്കും. 46 ദിവസം മുതൽ 6 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50% പലിശയാണ് നൽകുന്നത്. ആറു മാസം മുതൽ 9 മാസത്തേക്കാൾ ഒരു ദിവസം വരെ കുറവുള്ള നിക്ഷേപങ്ങൾക്ക് 5.75% പലിശ നൽകുന്നു. 9 മാസം മുതൽ ഒരു വർഷത്തേക്കാൾ ഒരു ദിവസം വരെ കുറവുള്ള നിക്ഷേപങ്ങൾക്ക് 6% പലിശ നിരക്കാണ് ലഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!
9 മാസവും ഒരു ദിവസവും മുതൽ ഒരു വർഷത്തിനുള്ളിൽ മെച്വർ ആകുന്ന നിക്ഷേപങ്ങൾക്ക് 6.60% പലിശയാണ് നൽകന്നത്. 15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.10% പലിശ ലഭിക്കുന്നു. 18 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7% പലിശയാണ് നൽകുന്നത്.
സീനിയർ സിറ്റിസൺ എഫ്ഡി പലിശ നിരക്ക്
സീനിയർ സിറ്റിസൺ കെയർ എഫ്ഡി ഒഴികെയുള്ള മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ സ്കീമുകളിൽ 3.50% മുതൽ 7.60% വരെ പലിശ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ ബാധകമായിരിക്കുന്നത്. അതേ സമയം 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.60% പലിശ ലഭിക്കും.
Share your comments