<
  1. News

30 മിനിറ്റിനുള്ളിൽ കാർ ലോൺ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

കാര്‍ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷവാർത്ത. എളുപ്പത്തിൽ കാർ വാങ്ങാൻ സാധിക്കുന്ന പുതിയ പദ്ധതി അവതരിക്കുകയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. വെറും 30 മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാക്കാം. കാർ ലോണിന് ആവശ്യക്കാര്‍ നിരവധിയാണ്. കാർ ലോൺ ബിസിനസ് വർദ്ധിപ്പിക്കുന്നതിനായാണ് 30 മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുമായി ബാങ്ക് രംഗത്ത് എത്തുന്നത്. 'എക്‌സ്‌പ്രസ് കാർ ലോൺസ്' എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ കാർ ലോണുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

Meera Sandeep
HDFC Bank ‘Xpress Car Loans’: Car loan within 30 minutes
HDFC Bank ‘Xpress Car Loans’: Car loan within 30 minutes

കാര്‍ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷവാർത്ത. എളുപ്പത്തിൽ കാർ വാങ്ങാൻ സാധിക്കുന്ന പുതിയ പദ്ധതി അവതരിക്കുകയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്.  വെറും 30 മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാക്കാം. കാർ ലോണിന് ആവശ്യക്കാര്‍ നിരവധിയാണ്.  കാർ ലോൺ ബിസിനസ് വർദ്ധിപ്പിക്കുന്നതിനായാണ് 30 മിനിറ്റിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുമായി ബാങ്ക് രംഗത്ത് എത്തുന്നത്. 'എക്‌സ്‌പ്രസ് കാർ ലോൺസ്' എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ കാർ ലോണുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ, ഒരു കാർ വാങ്ങുന്നയാൾക്ക് വാഹന വായ്പ ലഭിക്കാൻ 48 മണിക്കൂര്‍ മുതൽ 72 മണിക്കൂർ വരെ വേണ്ടി വരുന്ന സ്ഥാനത്താണിത്.

ബന്ധപ്പെട്ട വാർത്തകൾ: HDFC ബാങ്ക് വ്യക്തിഗത വായ്പ - എങ്ങനെ അപേക്ഷിയ്ക്കാം? എന്താണ് മാനദണ്ഡങ്ങള്‍

ബാങ്കിൻെറ പുതിയ പദ്ധതിയെ കുറിച്ച് 

ഓൺലൈനിലൂടെ എളുപ്പത്തിൽ വാഹന വായ്പകൾ ലഭ്യമാക്കുന്നത് വഴി നേരിട്ടല്ലാതെ തന്നെ 2023 സാമ്പത്തിക വർഷത്തിൽ 10,000-15,000 കോടി രൂപയുടെ കാർ ലോണുകൾ കൈമാറുകയാണ് ബാങ്കിൻെറ ലക്ഷ്യം. എക്‌സ്‌പ്രസ് കാർ ലോണുകൾ വഴി നിലിലുള്ള ഉപഭോക്താക്കളേക്കാൾ 20-30 ശതമാനം വരെ ഉപഭോക്താക്കളെ അധികം നേടുകയാണ് ലക്ഷ്യം. ഇതേരീതിയിൽ ഇരുചക്ര വാഹന വായ്പകളും ഉടൻ ലഭ്യമാക്കും.

ബന്ധപ്പെട്ട വാർത്തകൾ: വീട്, കാർ, സ്വർണം, പേർസണൽ ലോൺ, എന്നിവയിൽ SBI പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു;

ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഉൾപ്പെടെ ബാങ്ക് വാഹന വായ്പ ലഭ്യമാക്കുന്നുണ്ട്. എച്ച്ഡിഎഫ്‍സി ബാങ്ക് ഉപഭോക്താൾക്കാണ് സേവനം ലഭിക്കുക. ലോൺ എടുക്കാൻ അക്കൗണ്ട് തുറക്കാം. ഉപഭോക്താക്കൾക്ക് വേഗത്തിൽ കാർ ലോൺ ലഭ്യമാക്കുന്ന സിപ്‍ഡ്രൈവ് എന്ന സേവനവും ബാങ്ക് നേരത്തെ അവതരിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: എച്ച്‌ഡിഎഫ്‌സി ബാങ്ക് എഫ്‌ഡികളുടെ പലിശ നിരക്ക് പരിഷ്‌ക്കരിക്കുന്നു: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

വ്യത്യസ്ത കാര്‍ലോൺ പദ്ധതികൾ

വിവിധ മൾട്ടിയൂട്ടിലിറ്റി വാഹനങ്ങൾക്ക് അനുസരിച്ച് മൂന്ന് കോടി രൂപ വരെയുള്ള ലോൺ ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ഓൺറോഡ് വിലയുടെ 100 ശതമനം വരെ വായ്പ ലഭിക്കും. 12 മാസം മുതൽ 84 മാസം വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി. നിലവിൽ ലോൺ എടുത്തിട്ടുള്ളവര്‍ക്ക് ഈ ലോൺ ടോപ് അപ് ചെയ്ത് അധിക തുക കണ്ടെത്താനും അവസരമുണ്ടായിരിക്കും. ബാങ്കിൻെറ നിബന്ധനകൾക്ക് വിധേയമായി പുതിയ കാർ ലോൺ ലഭിക്കാൻ യോഗ്യതയുണ്ടോയെന്ന് ഓൺലൈനിലൂടെ തന്നെ പരിശോധിക്കാം.

ബാങ്ക് ശാഖകളിലും സേവനം ലഭ്യമാകും. എളുപ്പവുമായ ഡോക്യുമെൻേറഷൻ പ്രക്രിയ ബാങ്ക് ഉറപ്പ് നൽകുന്നുണ്ട്. ഇപ്പോൾ ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും സമർപ്പിച്ചതിന് ശേഷം ലോൺ പ്രോസസ്സിംഗിനും വിതരണത്തിനുമായി കുറഞ്ഞത് ഏഴ് പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം വരുന്നതോടെ കൂടുതൽ വേഗത്തിൽ ലോൺ ലഭ്യമാകും.

English Summary: HDFC Bank ‘Xpress Car Loans’: Car loan within 30 minutes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds