തിരുവനന്തപുരം: ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ് വെബിനാറിനെ നാളെ ( 2023 മാര്‍ച്ച് 06 ) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും.
ബന്ധപ്പെട്ട വാർത്തകൾ: പാഷൻ ഫ്രൂട്ടിൽ നിറഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാമോ
ഏഴ് മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഫാര്‍മ ഇന്നൊവേഷനും (നൂതനാശയവും) മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകളും എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്ന്.
ബന്ധപ്പെട്ട വാർത്തകൾ: ഓട്സ് പാൽ: ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? എങ്ങനെ ഉണ്ടാക്കാം
ആരോഗ്യ, ഫാര്‍മ മേഖലകളെ ഉള്‍ക്കൊള്ളുന്ന മൂന്ന് ബ്രേക്ക് ഔട്ട് സെഷനുകള്‍ ഒരേസമയം വെബിനാറില്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലയും വകുപ്പുകളിലേയും മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള ഓഹരിപങ്കാളികള്‍, വിഷയ വിദഗ്ധര്‍, വ്യവസായങ്ങള്‍ / അസോസിയേഷനുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ / ആശുപത്രികള്‍ / സ്ഥാപനങ്ങള്‍ മുതലായവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ ചർച്ചയ്ക്കു വരും..
നഴ്‌സിംഗിലെ ഗുണപരമായ പുരോഗതി: അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം പ്രാക്ടീസ്; പൊതു-സ്വകാര്യ മേഖലയ്ക്ക് മെഡിക്കല്‍ ഗവേഷണത്തിന് സൗകര്യമൊരുക്കുന്നവരായ ഐ.സി.എം.ആര്‍ ലാബുകളുടെ ഉപയോഗം; കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള ഫാര്‍മ നൂതനാശയവും, മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകള്‍ എന്നിവയാണ് ബ്രേക്ക്ഔട്ട് സെഷനുകളുടെ ആശയങ്ങള്‍.
Share your comments