<
  1. News

എംപ്ലോയിസ്സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിലെ ആരോഗ്യസേവനങ്ങൾ

പദ്ധതികളുടെയും അതുവഴി ആരോഗ്യ സേവനങ്ങളുടെയും കവറേജ് ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) കോർപ്പറേഷൻ തീരുമാനിച്ചു. കൂടാതെ, ഇ എസ് ഐ ഗുണഭോക്താക്കൾക്കു കൂടുതൽസേവനത്തിനായി പുതിയ ഡിസ്പെൻസറികളും ആശുപത്രികളുംതുറക്കുകഎന്നത് ഒരു തുടർ പ്രക്രിയ ആണ്.

Meera Sandeep
ESIC
ESIC

പദ്ധതികളുടെയും അതുവഴി ആരോഗ്യ സേവനങ്ങളുടെയും കവറേജ്ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) കോർപ്പറേഷൻ തീരുമാനിച്ചു. 

കൂടാതെ, ഇ എസ് ഐ  ഗുണഭോക്താക്കൾക്കു കൂടുതൽസേവനത്തിനായി  പുതിയ ഡിസ്പെൻസറികളും ആശുപത്രികളുംതുറക്കുകഎന്നത്  ഒരു തുടർ പ്രക്രിയ ആണ്.

ഇ.എസ്.ഐസ്കീമുകളുടെ ഗുണഭോക്താക്കൾക്ക് പുറമെ,  ഉപയോഗത്തിലില്ലാത്ത ഇ.എസ്.ഐ.സി ആശുപത്രികളുടെ ആരോഗ്യ സേവനങ്ങൾ ഇൻഷുർ ചെയ്യാത്തവർക്കും  ലഭ്യമാക്കിയിട്ടുണ്ട്.

1948 ലെ ഇ എസ്  ഐ നിയമത്തിന്റെ പരിധിയിൽ വരുന്ന ഫാക്ടറികളിലുംസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രതിമാസം 21000 രൂപ വരെ വേതനം ഉള്ള തൊഴിലാളികൾക്ക് ഈസേവനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ് (വൈകല്യമുള്ളവർക്ക് പ്രതിമാസം 25,000 / - രൂപ).

ഇ.എസ്.ഐ പദ്ധതികളുടെനടപ്പാക്കൽ 2015-16ൽ 393 ജില്ലകളിൽ ആയിരുന്നത് ഇപ്പോൾ 575 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു

കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി ശ്രീ സന്തോഷ് കുമാർ ഗാംഗ്‌വർ ഇന്ന് ലോകസഭയിൽ രേഖാമൂലം അറിയിച്ചതാണിത്.

English Summary: Health services under the Employees State Insurance Corporation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds