<
  1. News

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നു

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.

Meera Sandeep
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക്  വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നു
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഇൻ ചാർജ്  അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്,  ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല,  നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തിൻ ധാരണപത്രം കൈമാറുന്നതെന്ന്  എലുനെഡ് മോർഗൻ പറഞ്ഞു.  കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൻ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമേ മറ്റു മേഖലകളിലുള്ളവർക്കും തൊഴിവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും  പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തുടർന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചർച്ചയിൽ സഹകരണ സാധ്യതയുളള മേഖലകൾ കണ്ടെത്താനും തീരുമാനമായി. ചർച്ചയിൽ ആഗോളതലത്തിലെ റിക്രൂട്ട്‌മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോർക്ക  റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി വിശദീകരിച്ചു.

ചടങ്ങിൽ വെയിൽസിലെ  നഴ്സിംഗ് ഓഫീസർ ഗില്ലിയൻ നൈറ്റു,  ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യൻ ഓഫീസ് മേധാവി മിച്ച് തിയേക്കർ, ഇന്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ്,  നോർക്ക റൂട്ട്‌സ്  റിക്രൂട്ട്‌മെന്റ് മാനേജർ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു.  വെൽഷ് പ്രതിനിധിസംഘം 2 ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജും, നഴ്‌സിങ് കോളേജും സന്ദർശിക്കും.

English Summary: Health workers in Kerala are getting employment in Wales

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds