 
            രാജ്യത്ത് മൺസൂൺ എത്താൻ വൈകിയതിനാൽ ചുട്ടുപൊള്ളുന്ന ഉഷ്ണതരംഗം ഇന്ത്യയുടെ ചില ഭാഗങ്ങളെ പൂർണമായും കീഴടക്കുമെന്ന് അറിയിച്ച് കാലാവസ്ഥ കേന്ദ്രം. രാജ്യത്ത് ആദ്യമായിട്ടാണ് മൺസൂൺ ഇത്ര വൈകി എത്തുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇത് ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിദഗ്ദ്ധർ പറഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ ചുട്ടുപൊള്ളുന്ന ഉഷ്ണതരംഗ സാഹചര്യങ്ങളുമായി ആളുകൾ പൊരുതുകയാണ്.
വരും ദിവസങ്ങളിൽ ഉഷ്ണ തരംഗം, വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. വടക്കു- പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ബീഹാറിൽ ജൂൺ 8 മുതൽ 12 വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്നും, ഗംഗാതീരമായ പശ്ചിമ ബംഗാളിലും, ജാർഖണ്ഡിലും ജൂൺ 8 മുതൽ 11 വരെ സമാനമായ അവസ്ഥകൾ അനുഭവപ്പെടുമെന്നും പ്രവചിക്കുന്നു.
കൂടാതെ, ഒഡീഷയും ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ മേഖലയും, ജൂൺ 8 മുതൽ 10 കാലയളവിൽ ഉഷ്ണതരംഗം നേരിടാൻ സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. തെലങ്കാനയിൽ ജൂൺ 8, 9 തീയതികളിൽ ഉയർന്ന താപനില അനുഭവപ്പെടും, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ജൂൺ 11 വരെ ചൂട് തരംഗം തുടരുമെന്നും കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തി. ജൂൺ 11, 12 തീയതികളിൽ ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട ആലിപ്പഴവർഷത്തെക്കുറിച്ച് മുന്നറിയിപ്പും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Cyclone Biparjoy Updates: ചുഴലിക്കാറ്റ് മൺസൂൺ പ്രവാഹത്തെ കൂടുതൽ ബാധിക്കില്ല
Pic Courtesy: Pexels.com
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments