സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ധനുഷ്കോടി, കുളച്ചൽ ഭാഗത്ത് കടൽപ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. വരുന്ന മൂന്നുമണിക്കൂറിനുള്ളിൽ തെക്കൻ ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 45 കിമീവേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ ജില്ലകളിലും ജാഗ്രതാനിർദേശമുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിർദേശം തുടരുകയാണ്.
മിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണഅതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കും
Share your comments