ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യത
ഇന്ന് തെക്കൻ ആൻഡാമാൻ കടലിന് മുകളിൽ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യത
ഇന്ന് തെക്കൻ ആൻഡാമാൻ കടലിന് മുകളിൽ ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യത.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിലും കാസർഗോഡും മഴ സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു കാസറഗോഡ്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത
സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
06-04-2022: തെക്ക് കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07-04-2022: തെക്ക് കിഴക്കൻ ബംഗാള് ഉൾക്കടലിൽ മണിക്കൂറില് 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08-04-2022: ബംഗാൾ ഉൾക്കടലിൻറെ തെക്ക് പടിഞ്ഞാറൻ സമുദ്രഭാഗങ്ങളിലും, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ സമുദ്രഭാഗങ്ങളിലും മണിക്കൂറില് 50-60 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 70 കിലോമീറ്റര് വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
English Summary: heavy rainfall expexted till the date tuesday april 5 2022
Share your comments