യുഎഇയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. രാജ്യത്ത് ശക്തമായ കാറ്റ് ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകൾ.ണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറേബ്യൻ ഗൾഫിൽ ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.
ഇന്നലെ യുഎഇയിൽ ഓറഞ്ച് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. കടലിൽ 10 അടി വരെ ഉയരത്തിൽ തിരമാല അടിക്കാൻ നിലവിൽ സാധ്യതയുണ്ട്.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടി കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും യുഎഇയിൽ.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്ത് തീരത്തും വടക്കൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 വരെ കിമീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽപ്രദേശങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
Share your comments