സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങിയതിനുശേഷം ഇതേവരെ 40% അധികമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ കാലയളവിലെ ശരാശരി മഴയുടെ ലഭ്യത പ്രതീക്ഷിച്ചിരുന്നത് 25.26 സെ.മീ. ആയിരുന്നുവെങ്കിലും 35.2 സെ.മീ. മഴ ലഭിച്ചു. ഈ മാസം ആദ്യ ആഴ്ചയില്‍ മഴ ലഭ്യതയില്‍ 25% കുറവുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ച ആയപ്പോള്‍ കിട്ടിയ കനത്ത മഴ ഈ കുറവ് പരിഹരിക്കാന്‍ സഹായിച്ചു.
ആദ്യ ആഴ്ച 7.36 സെ.മീ. മഴ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വന്ന ആഴ്ചയില്‍ ഇത് 27.84 സെ.മീ. ആയി ഉയര്‍ന്നിരുന്നു.
വിവിധ ജില്ലകളില്‍ ഈ കാലയളവില്‍ ലഭിച്ച അധിക മഴയുടെ തോത് ഇങ്ങനെ: പാലക്കാട് -13.4%, ഇടുക്കി 111%, വയനാട് 99%, മലപ്പുറം 49%, കോട്ടയം 41%, കണ്ണൂര്‍ 31%, എറണാകുളം 23%, തിരുവനന്തപുരം 25%, കോഴിക്കോട് 20%, പത്തനംതിട്ട 11%, കാസര്‍ഗോഡ്10%, കൊല്ലം 7%. ആലപ്പുഴ ജില്ലയില്‍ ലഭിച്ച 5% മഴ കുറവ് സംഭവിച്ചു. തൃശൂരില്‍ 9% കുറവും. ഇടുക്കിയിലാണ് ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത്. 50.31 സെ.മീ. തൊട്ടടുത്ത് 42.17 സെ.മീ മഴ ലഭിച്ചത് വയനാട് ജില്ല.
Share your comments