1. News

സെപ്റ്റംബർ അഞ്ചിന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളും, കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

ഞായറാഴ്ച ഒഡീഷ തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. സെപ്റ്റംബർ അഞ്ചിന് രൂപം കൊള്ളുന്ന ന്യൂനമർദ്ദം സെപ്റ്റംബറിൽ എഴോടുകൂടി കരകയറുന്നതാണ്. ന ന്യൂനമർദ്ദം വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകും. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ സൂചന പ്രകാരം ന്യൂനമർദ്ദ ഫലമായി ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകും.

Priyanka Menon
ഇന്നും നാളെയും  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്
ഇന്നും നാളെയും  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്

ഞായറാഴ്ച ഒഡീഷ തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. സെപ്റ്റംബർ അഞ്ചിന് രൂപംകൊള്ളുന്ന ന്യൂനമർദ്ദം സെപ്റ്റംബറിൽ എഴോടുകൂടി കരകയറുന്നതാണ്. ന്യൂനമർദ്ദം വടക്കൻ കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് കാരണമാകും. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ സൂചന പ്രകാരം ന്യൂനമർദ്ദ ഫലമായി ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകും.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത  ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

05-09-2021: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

06-09-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്

07-09-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്

എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)

05-09-2021 മുതൽ 07-09-2021 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

05-09-2021 മുതൽ 07-09-2021 വരെ: കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽപറഞ്ഞ തീയ്യതികളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദേശം(Special caution)

05-09-2021: തെക്കൻ, അതിനോട് ചേർന്നുകിടക്കുന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

06-09-2021 & 07-09-2021: വടക്കൻ, മധ്യ ബംഗാൾ ഉൾക്കടൽ & വടക്കൻ ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-09-2021 മുതൽ 07-09-2021 വരെ: തെക്ക്- പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

 

English Summary: heavy rainfall

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds