1. News

നാളെ മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് നാലിനും പന്ത്രണ്ടിനും ഇടയിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. നിലവിൽ ന്യൂനമർദ്ദം ഉത്തരേന്ത്യയിൽ സജീവമായി തുടരുന്നു. അതുകൊണ്ടുതന്നെ ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസം കൂടി ഈ മേഖലയിൽ മഴ തുടർന്നേക്കാം

Priyanka Menon
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് മാസം കേരളത്തിൽ പ്രതിമാസ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് നാലിന് ശേഷം കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം ഇടിയോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകൾ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയവയാണ്.

According to the Meteorological Department, heavy rains are expected in Kerala between August 4 and 12.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം(High wave alert instruction)

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഓഗസ്റ്റ് 03 രാത്രി 11.30 വരെ 2.3 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
English Summary: heavy rains are expected in Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds