കോഴിക്കോട്: തൊഴുകണ്ണിയും ശതാവരിയും വാതം കൊല്ലിയും നീല അമരിയും കൂട്ടുകാരും എല്ലാം വടകര നഗരം നടന്നു കണ്ടു. മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ യാത്രയിലാണ് മുളം തണ്ടിൽ പാകി വളർത്തിയെടുത്ത ഔഷധസസ്യങ്ങൾ നഗരം ചുറ്റിയത്.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധസസ്യ കൃഷി ചെയ്യുന്നവർക്ക് 68,000 രൂപ വരെ ധനസഹായം നൽകുന്നു
കടത്തനാടൻ കളരി ചികിത്സയുടെ ആസ്ഥാനമായ വടകരയിൽ കളരി മർമ്മാണി ഔഷധങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് മർമ്മാണിത്തോപ്പ് പദ്ധതി. പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഔഷധസസ്യ യാത്ര നടത്തിയത്. ഔഷധസസ്യങ്ങൾ കയ്യിലേന്തി നഗരസഭ കൗൺസിലർമാരും കളരി ഗുരുക്കന്മാരും ശിഷ്യന്മാരുമെല്ലാം യാത്രയുടെ ഭാഗമായി.
അഞ്ചുവിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. കെ വനജ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.പി പ്രജിത സിന്ധു പ്രേമൻ, പി സജീവ് കുമാർ, എം ബിജു, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്, നഗരസഭ ഉദ്യോഗസ്ഥർ, കളരി ഗുരുക്കന്മാരായ മുഹമ്മദ് ഗുരുക്കൾ പ്രേമൻ ഗുരുക്കൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: 150-ല്‍ അധികം ഔഷധച്ചെടികളുമായി ഒരു ഔഷധസസ്യ മ്യൂസിയം
Kozhikode: Thozhukanni, Shatavari, Vatam Kolli, Neela Amari and friends all walked and saw the city of Vadakara. As a part of the Marmani Thop project, the herbs grown on bamboo stalks were planted around the city in the herbal journey conducted under the auspices of the Vadakara Municipal Corporation.
The Marmathithop Project is a project to grow Kalari Marmani herbs with people's participation in Vadakara, the headquarters of Kalari treatment in Katthannadan. Herb Yatra was conducted to promote the project. Municipal Councillors, Kalari Gurukans and disciples all took part in the Yatra with herbs in their hands.
Share your comments