കഴിഞ്ഞ മാസം പാലക്കാട്ട് മത്തിക്ക് കിലോഗ്രാമിന് 160 രൂപയാണുണ്ടായിരുന്നത്. ഇതാണ് ബുധനാഴ്ച മുതല്‍ 300 രൂപയായി ഉയര്‍ന്നത്. 180 രൂപയ്ക്കാണ് അയില വിറ്റിരുന്നത്. 120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂരയ്ക്ക് ഇപ്പോള്‍ 280 രൂപയായി. ചെമ്ബല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ 140 മുതല്‍ 180 രൂപവരെയായിരുന്നു വില. കടൽമീൻവരവ് കുറഞ്ഞതോടെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്‌ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി.നേരത്തെ 120 രൂപയായിരുന്നു വില. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്.ട്രോളിംഗ് നിരോധനം മത്സ്യവില്‍പനയെ ബാധിക്കുകയും ഇതുമൂലം സംസ്ഥാനത്ത് എല്ലായിടത്തും വന്‍ വിലവര്‍ദ്ധനവുമാണുണ്ടായിരിക്കുന്നത്.
മത്തി കിലോയ്ക്ക് 300 രൂപ
സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും.. ട്രോളിംഗ് നിരോധനംമൂലം മീനിൻ്റെ വരവ് കുറഞ്ഞതോടെ വില വര്‍ദ്ധിച്ചു. ഇപ്പോൾ മത്തിക്ക് കിലോയ്ക്ക് 300 രൂപയും അയിലക്ക് 380 രൂപയിലുമെത്തിയിരിക്കുന്നു
Share your comments