<
  1. News

365 ദിവസവും വമ്പൻ ലാഭത്തിന് ബയോഫ്ലോക് ടാങ്കും മിനി പോളിഹൗസും #krishijagran #agriculture #farming #farmer High Tech Mini Polyhouse for self sustainability by anchal aneesh

( 60 M2 , 1.5 cent ) സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ഹൈ ടെക് മിനി പോളിഹൗസ്‌ , ഏകദേശം 9000 - 10000 ലിറ്റർ ജലം ഉൾകൊള്ളാൻ കഴിയുന്ന ബയോ ഫ്ളോക്ക് ടാങ്ക് , അതിൽ ഫിൽട്രേഷൻ സിസ്റ്റം വഴി അക്വാപോണിക്സ് , 500 ഒർജിനൽ ചിത്രലട തിലാപിയ മത്സ്യ കുഞ്ഞുങ്ങൾ വരെ വളർത്താൻ സാധിക്കും. മത്സ്യകൃഷിയിലെ ലാഭം 250 കിലോ വീതമുള്ള 500 മത്സ്യം ആറുമാസംകൊണ്ട് വിളവ് ലഭിക്കും. ഒരു മത്സ്യത്തിന് കുറഞ്ഞത് 250 രൂപ വിലവരും. ഇങ്ങനെ മത്സ്യകൃഷിയിൽ രണ്ടുമാസം വിളവെടുക്കാം. High Tech Mini Polyhouse for self sustainability by anchal aneesh

Arun T
polyhuose
സാജിഷ് ചെമ്പകമംഗലം ( ആറ്റിങ്ങൽ ) ന്റെ വീട്ടിൽ നിർമിച്ച High Tech Mini Polyhouse for self sustainability.

( 60 M2 , 1.5 cent ) സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന ഹൈ ടെക് മിനി പോളിഹൗസ്‌ , ഏകദേശം 9000 - 10000 ലിറ്റർ ജലം ഉൾകൊള്ളാൻ കഴിയുന്ന ബയോ ഫ്ളോക്ക് ടാങ്ക് , അതിൽ ഫിൽട്രേഷൻ സിസ്റ്റം വഴി അക്വാപോണിക്സ് , 500 ഒർജിനൽ ചിത്രലട തിലാപിയ മത്സ്യ കുഞ്ഞുങ്ങൾ വരെ വളർത്താൻ സാധിക്കും.

മത്സ്യകൃഷിയിലെ ലാഭം

250 കിലോ വീതമുള്ള 500 മത്സ്യം ആറുമാസംകൊണ്ട് വിളവ് ലഭിക്കും.
ഒരു മത്സ്യത്തിന് കുറഞ്ഞത് 250 രൂപ വിലവരും.
ഇങ്ങനെ മത്സ്യകൃഷിയിൽ വർഷത്തിൽ രണ്ടു തവണ വിളവെടുക്കാം.

കൂടെ ഇ പദ്ധതിയിൽ 10 കിലോ മത്സ്യത്തീറ്റ , മൽസ്യ കുളത്തിലെ ജലം പരിശോധിക്കുന്ന PH , അമോണിയ , ഓക്സിജൻ കിറ്റ് , ഐറേഷൻ യൂണിറ്റ് , കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മൽസ്യകൃഷിയുടെ അതിനൂതന സാങ്കേതിക വിദ്യയായ NFT with Aquaponics ( Nutrient Filim Technique ) 120 കൂടുതൽ നെറ്റ് പോട്ടുകളിൽ ക്ലേ ബോൾസ് നിറച്‌ , വിവിധതരം ലീഫി വെജിറ്റബിൾ ( സെലറി , ലെറ്റൂസ് , പുതിന , പാഴ്സലി , പാലക്ക് , സ്വിസ്സ് ചാഡ് , കെയിൽ , ബോക്ചോയി - ഇവയിൽ ഏതെങ്കിലും 4 ഇനം ).

 

inside polyhouse
polyhouse inside

നിലത്തായി മൾച്ചിങ് ഷീറ്റ് ഇട്ടു ഡ്രിപ്പ് ഇറിഗേഷൻ വഴി കൃഷി ചെയ്യാവുന്ന ബെഡ്ഡുകൾ ( പയർ , പാവൽ , പടവലം , തക്കാളി , സാലഡ് കുക്കുമ്പർ ഇവയിൽ ഏതെങ്കിലും 2 ഇനം ) പോളിനേഷൻ ആവശ്യമായ തക്കാളി , പാവൽ എന്നിവ കൃഷി ചെയ്യുകയാണെങ്കിൽ പരാഗണത്തിനു സഹായിക്കുന്ന ചെറുതേനീച്ചകളെ സാങ്കേതിക വിദ്യയിൽ ഇതിനുള്ളിൽ സ്ഥാപിക്കും , വളവും , മൽസ്യ കുളത്തിലെ ന്യൂട്രിയന്റ്സും ഒരേപോലെ കൃഷിക്കായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ. എല്ലാം ഇ പദ്ധതി വഴി നൽകുന്നു .

പച്ചക്കറികൃഷിയിലെ ലാഭം

പയർകൃഷി ചെയ്യുകയാണെങ്കിൽ രണ്ടു ഭാഗത്തും കൂടി 100 മൂട് കൃഷി ചെയ്യാം. മൂന്നുമാസംകൊണ്ട് ഒരു മുട്ടിൽ നിന്ന് രണ്ട് കിലോ വിളവ് ലഭിക്കും. ഇങ്ങനെ ശരാശരി 200 കിലോ വരെ വിളവ് ലഭിക്കും. ഒരു കിലോയ്ക്ക് 50 രൂപ കിട്ടിയാൽ പോലും വൻ ലാഭമാണ്.
ഇങ്ങനെ ഒരു വർഷം മൂന്ന് തവണ പച്ചക്കറി വിളവെടുക്കാം.
ഇതുപോലെ കുക്കുംബർ, വഴുതനങ്ങ, പാവൽ, തക്കാളി എന്നിവ നല്ല രീതിയിൽ വിളവെടുക്കാൻ കഴിയും. കൂടാതെ പരാഗണത്തിന് ആയി തേനീച്ച കൂടും നൽകുന്നു.

60 M2 ആരംഭിക്കുന്ന ഇ പദ്ധതി കർഷകരുടെ ആവശ്യാനുസരണം രൂപഭംഗിയിൽ മാറ്റം വരുത്തും .

 

biofloc
biofloc tank
2017 - 18 ലെ കേരള സംസ്ഥാന ഹൈടെക് ഫാർമേർ അവാർഡ് ജേതാവായ അനീഷ് അഞ്ചൽ ആണ് ഇ പുതിയ ഇന്നോവേഷൻ രൂപകല്പന ചെയ്തിരിക്കുന്നത് .
Aneesh N Raj, a native of Anchal, is so passionate about innovation in agriculture that he left his tomatoes grown in a polyhouse entirely to the bees. There are a couple of aspects in agriculture which one needs to know before appreciating the adventurous innovator in Aneesh. There are not many success stories around in polyhouse farming and not many have tried growing tomatoes in polyhouses as it required pollination.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അനീഷിന്റെ Q3 ഇന്നോവേഷൻ എന്ന സ്ഥാപനമാണ് ഇത് കർഷകർക്കായി എത്തിക്കുന്നത് , കൂടാത്ത കർഷകർക്കാവശ്യമായ പോളിഹൗസ് , മിനി പോളിഹൗസ് , അക്വാപോണിക്സ് , ഹൈഡ്രോപോണിക്സ് എന്നിവയും അനീഷ് രൂപകൽപന ചെയ്തുകൊടുക്കുന്നുണ്ട് , കർഷകർ കൃഷി തുടങ്ങുന്നത് മുതൽ വിളവെടുപ്പ് വരെ അനീഷും കൂട്ടരും കൂടെ ഉണ്ടാകും , പക്ഷെ അനീഷിന്റെ നിർദ്ദേശപ്രകാരമുള്ള ടൈം ടേബിൾ ആയിരിക്കും എന്നത് നിർബന്ധം.

"Polyhouse helps us to cultivate throughout the year. But we need to consider it as an ICU unit and give proper care." said Aneesh.

12 വർഷത്തെ കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ 6 വർഷമായി മുഴുവൻ സമയവും കർഷകനാണ് , കൃഷിയിൽ ഇന്നോവേഷൻ ആണ് കൂടുതൽ താല്പര്യം, സമയം കിട്ടുമ്പോൾ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ ക്ലാസ് എടുക്കാൻ സമയം കണ്ടെത്താറുണ്ട് കേരളത്തിൽ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത പോളിഹൗസിൽ തക്കാളി കൃഷി ചെറുതേനീച്ച വഴി പരാഗണംനടത്തി വിജയം കൈവരിച്ചിട്ടുണ്ട് , അനീഷിന്റെ പച്ചക്കറി , മൽസ്യം , മുട്ട എന്നിവ അഞ്ചൽ ഫ്രഷ് എന്ന പേരിൽ ആവശ്യക്കാർക്ക് നൽകും.

www.anchalfresh.com
phone - 9496209877

അനുബന്ധ വാർത്തകൾക്ക്

ശീതകാല പച്ചക്കറികൾ നടാം

English Summary: High Tech Mini Polyhouse for self sustainability by anchal aneesh

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds