<
  1. News

2020 ജൂലൈ 26 മന്‍ കി ബാത്തില്‍ ആരോഗ്യ-കാര്‍ഷിക മേഖലകളെ കുറിച്ച്  പ്രധാന മന്ത്രി

കഴിഞ്ഞ ചില മാസങ്ങളായി രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് കൊറോണയെ നേരിട്ടതില്‍ നിന്ന് പല ആശങ്കകളും തെറ്റെന്നു തെളിയിക്കപ്പെട്ടു. ഇന്ന് നമ്മുടെ രാജ്യത്ത് രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. അതോടൊപ്പം നമ്മുടെ രാജ്യത്തെ കൊറോണ ബാധിച്ചുണ്ടാകുന്ന മരണനിരക്കും ലോകത്തെ മിക്കവാറും രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. തീര്‍ച്ചയായും ഒരു വ്യക്തിയെപ്പോലും നഷ്ടപ്പെടുന്നത് ദുഃഖകരം തന്നെയാണ്, എന്നാല്‍ ഭാരതം നമ്മുടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും  കൊറോണയുടെ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല. പല ഇടങ്ങളിലേക്കും അത് വളരെവേഗം പരക്കുകയാണ്. നമുക്ക് വളരെയധികം ജാഗരൂകരായിരിക്കേണ്ടതുണ്ട്. കൊറോണ തുടക്കത്തിലായിരുന്നതുപോലെ തന്നെ ഇപ്പോഴും അപകടകാരിയാണെന്ന് നാം ഓര്‍ക്കണം. അതുകൊണ്ട്  തികഞ്ഞ ജാഗരൂകത അനിവാര്യമാണ്.

Arun T
narendra modi
PM Narendra Modi

 
             കഴിഞ്ഞ ചില മാസങ്ങളായി രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് കൊറോണയെ നേരിട്ടതില്‍ നിന്ന് പല ആശങ്കകളും തെറ്റെന്നു തെളിയിക്കപ്പെട്ടു. ഇന്ന് നമ്മുടെ രാജ്യത്ത് രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. അതോടൊപ്പം നമ്മുടെ രാജ്യത്തെ കൊറോണ ബാധിച്ചുണ്ടാകുന്ന മരണനിരക്കും ലോകത്തെ മിക്കവാറും രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. തീര്‍ച്ചയായും ഒരു വ്യക്തിയെപ്പോലും നഷ്ടപ്പെടുന്നത് ദുഃഖകരം തന്നെയാണ്, എന്നാല്‍ ഭാരതം നമ്മുടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും  കൊറോണയുടെ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല. പല ഇടങ്ങളിലേക്കും അത് വളരെവേഗം പരക്കുകയാണ്. നമുക്ക് വളരെയധികം ജാഗരൂകരായിരിക്കേണ്ടതുണ്ട്. കൊറോണ തുടക്കത്തിലായിരുന്നതുപോലെ തന്നെ ഇപ്പോഴും അപകടകാരിയാണെന്ന് നാം ഓര്‍ക്കണം. അതുകൊണ്ട്  തികഞ്ഞ ജാഗരൂകത അനിവാര്യമാണ്. മുഖത്ത് മാസ്‌ക് അണിയുക, തൂവാല ഉപയോഗിക്കുക, രണ്ടു മീറ്റര്‍ അകലം പാലിക്കുക, ഇടവിട്ടിടവിട്ട് കൈ കഴുകുക - ഇതാണ് നമ്മെ കൊറോണയില്‍ നിന്ന് രക്ഷിക്കാനുതകുന്ന ആയുധം. ചിലപ്പോഴൊക്കെ നമുക്ക് മാസ്‌കുകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുഖത്തുനിന്ന് അതു മാറ്റണമെന്ന് മനസ്സ് പ്രേരിപ്പിച്ചേക്കാം. മാസ്‌ക് മാറ്റി, സംസാരം തുടങ്ങിപ്പോകുന്നു.  എപ്പോഴാണോ മാസ്‌ക് കൂടുതല്‍ ആവശ്യമായിരിക്കുന്നത് അപ്പോള്‍ അത് മുഖത്തുനിന്നു മാറ്റുന്നു. അത്തരം സമയങ്ങളില്‍, നിങ്ങള്‍ക്ക് മാസ്‌ക് കാരണം ബുദ്ധിമുട്ടു തോന്നാന്‍ തുടങ്ങിയാല്‍, താഴ്ത്തി വയ്ക്കാന്‍ മനസ്സ് പ്രേരിപ്പിച്ചാല്‍, മാസ്‌ക് അണിഞ്ഞുകൊണ്ട് മണിക്കൂറുകളോളം നിരന്തരം, നമ്മുടെ ജീവന്‍ കാക്കാന്‍ അധ്വാനിക്കുന്ന  ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും  ഒരു നിമിഷത്തേക്ക് ഓര്‍ക്കണം.എട്ട് - പത്ത് മണിക്കൂറുകളോളമാണ് അവര്‍ മാസ്‌ക് അണിഞ്ഞുകൊണ്ട് നില്‍ക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലേ? അല്പം അവരെക്കുറിച്ചു ചിന്തിക്കൂ. ഒരു പൗരനെന്ന നിലയില്‍ ഇതില്‍ അല്പവും അശ്രദ്ധ പുലര്‍ത്താന്‍ പാടില്ല, പുലര്‍ത്താന്‍ അനുവദിക്കരുത് .
 


  
covid
Kasmir Covid centre - hindustantimes.com

കശ്മീരില്‍ നിന്നുള്ള നല്ല പാഠങ്ങള്‍
 
    ഒരു വശത്ത് നമുക്ക് കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ തികഞ്ഞ ശ്രദ്ധയോടും ജാഗരൂകതയോടും കൂടി നയിക്കണം, മറുവശത്ത് കഠിനാധ്വാനത്തിലൂടെ, വ്യവസായം, തൊഴില്‍, പഠനം എന്താണെങ്കിലും, നാം നിര്‍വ്വഹിക്കുന്ന കര്‍ത്തവ്യത്തിനു ഗതിവേഗമേകേണ്ടതുണ്ട്, അതിനെയും പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകേണ്ടതുണ്ട്.  കൊറോണക്കാലത്ത് നമ്മുടെ ഗ്രാമീണ മേഖല രാജ്യത്തിനു മുഴുവന്‍ വഴികാട്ടുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് അവിടത്തെ പൗരന്മാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും പല നല്ല ശ്രമങ്ങളും നമുക്ക് അറിയാനാകുന്നുണ്ട്. ജമ്മുവില്‍ ത്രേവാ എന്നു പേരുള്ള ഒരു ഗ്രാമപഞ്ചായത്തുണ്ട്. അവിടത്തെ സര്‍പഞ്ചാണ് ബല്‍വീര്‍ കൗര്‍ . ബല്‍വീര്‍ കൗര്‍ തന്റെ പഞ്ചായത്തില്‍ 30 കിടക്കകളുള്ള ഒരു ക്വാറന്റൈന്‍ സെന്റര്‍ ഉണ്ടാക്കി. പഞ്ചായത്തിലേക്കുള്ള വഴിയില്‍ കുടിവെള്ളം നല്കാനുള്ള ഏര്‍പ്പാടുണ്ടാക്കി. ആളുകളുടെ കൈകള്‍ കഴുകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇത്രമാത്രമല്ല, ഈ ബല്‍വീര്‍ കൗര്‍ സ്വയം  സ്വന്തം തോളില്‍ സ്‌പ്രേ പമ്പ് തൂക്കി, വോളണ്ടിയര്‍മാരെയും കൂട്ടി, പഞ്ചായത്തിലും, അടുത്തുള്ള പ്രദേശങ്ങളിലുമെല്ലാം സാനിട്ടൈസേഷന്‍ വേല ചെയ്യുന്നു.

ജൈതൂന ബീഗം
 
     ഇതുപോലെതന്നെ ഒരു കശ്മീരി മഹിളാ സര്‍പഞ്ചുണ്ട്. ഗാന്ദര്‍ബല്‍ എന്നയിടത്തെ ചൗംടലീവാറിലെ ജൈതൂനാ ബീഗം. ജൈതൂനാ ബീഗം തന്റെ പഞ്ചായത്ത് കൊറോണയ്‌ക്കെതിരെ പോരാടുമെന്നും അതോടൊപ്പം വല്ലതും സമ്പാദിക്കാനും അവസരമുണ്ടാക്കുമെന്നും നിശ്ചയിച്ചു. അവര്‍ ആളുകള്‍ക്ക് വിളവുകളുടെ വിത്തുകളും ആപ്പിള്‍ തൈകളും നല്കി. ആളുകള്‍ക്ക് കൃഷിചെയ്യാനോ തോട്ടമുണ്ടാക്കാനോ ബുദ്ധിമുട്ടുണ്ടാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. കശ്മീരില്‍ നിന്നുള്ള പ്രേരണപ്രദമായ മറ്റൊരു സംഭവത്തെക്കുറിച്ചു കൂടി പറയാം. ഇവിടെ അനന്തനാഗില്‍ മുനിസിപ്പല്‍ അധ്യക്ഷനുണ്ട് . മോഹമ്മദ് ഇക്ബാല്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്ഥലത്ത് സാനിട്ടൈസേഷന് സ്‌പ്രേയര്‍ വേണമായിരുന്നു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ മെഷീന്‍ അടുത്ത നഗരത്തില്‍ നിന്ന് കൊണ്ടുവരേണ്ടി വരും എന്നു മനസ്സിലായി. വില എട്ടുലക്ഷം വേണമെന്നും മനസ്സിലായി. അപ്പോള്‍  ഇക്ബാല്‍ സ്വയം അധ്വാനിച്ച് സ്വയം സ്‌പ്രേയര്‍ മെഷീന്‍ ഉണ്ടാക്കി.അതും വെറും അമ്പതിനായിരം രൂപാ ചിലവില്‍. ഇതുപോലെ എത്രയോ ഉദാഹരണങ്ങളുണ്ട്. രാജ്യമെങ്ങും ഓരോരോ ഭാഗത്തുനിന്നും ഇതുപോലുള്ള പല സംഭവങ്ങളെക്കുറിച്ചും ദിവസേന അറിയാനാകുന്നുണ്ട്. ഇവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. വെല്ലുവിളിയുണ്ടായെങ്കിലും ആളുകള്‍ അത്രതന്നെ ശക്തിയോടെ അതിനെ നേരിടുകയും ചെയ്തു.
 
 

bamboo
bamboo tiffin box- thehindu.com

മുളയുടെ അത്ഭുതം
 
വടക്കുകിഴക്കന്‍ മേഖലയില്‍ മുള വളരെ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ഇന്ന് ഇതേ മുളകൊണ്ട് ത്രിപുര, മണിപ്പൂര്‍, അസം എന്നിവിടങ്ങളില്‍ കൈത്തൊഴിലുകാര്‍ മുളകൊണ്ട് നല്ല ഗുണനിലവാരമുള്ള കുടിവെള്ള കുപ്പി, ടിഫിന്‍ ബോക്‌സ് എന്നിവയൊക്കെ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഇതിന്റെ ഗുണനിലവാരം പരിശോധിച്ചാല്‍  മുളയുടെ കുപ്പിപോലും ഇത്ര മനോഹരമാകാം എന്ന് നിങ്ങള്‍ വിശ്വസിക്കില്ല. ഇത് പരിസ്ഥിതി സൗഹൃദപരവുമാണ്. ഇവയുണ്ടാക്കുമ്പോള്‍ മുള ആദ്യം വേപ്പ്, മറ്റ് ഔഷധച്ചെടികള്‍ എന്നിവയ്‌ക്കൊപ്പം തിളപ്പിക്കുന്നു. അതിലൂടെ അതിന് ഔഷധഗുണം ലഭ്യമാകുന്നു.

apricot
ladaki apricot- dailyexcelsior.com

ലഡാക്കിലെ ആപ്രിക്കോട്ട്

തങ്ങളുടേതായ രീതിയില്‍ ഭാരതത്തെ സ്വാശ്രയത്തിലെത്തിക്കാന്‍ വേറിട്ട ചിലതു ചെയ്യുന്ന ഇടങ്ങളുമാണ്. അത്തരത്തില്‍ ഒന്നാണ്  ലഡാഖ്. രണ്ടാമത്തേത് കച്ഛും. ലേഹ്, ലഡാഖ് എന്നിവയുടെ പേരുകള്‍ കേട്ടാലുടന്‍ മനോഹരങ്ങളായ താഴ്‌വരകള്‍, ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഇവയുടെ ദൃശ്യങ്ങള്‍ നമ്മുടെ മുന്നില്‍ വരുന്നു. മന്ദമാരുതന്റെ തലോടല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതേസമയം കച്ഛിനെക്കുറിച്ചു പറഞ്ഞാല്‍ മരുഭൂമി, നീണ്ടു നീണ്ടു കിടക്കുന്ന മണല്‍പ്പരപ്പ്, ഒരു ചെടിയോ മരമോ കണ്ണില്‍ പെടാത്ത ഇടം ഒക്കെ നമ്മുടെ മുന്നില്‍ വരും. ലഡാഖില്‍ ഒരു വിശേഷപ്പെട്ട പഴമുണ്ട് അതിന്റെ പേരാണ് ചൂലീ അല്ലെങ്കില്‍ ആപ്രിക്കോട്ട്.ഖുബാനി എന്നും പറയും. ഈ വിളവ് ഈ പ്രദേശത്തിന്റെ സാമ്പത്തികനില തന്നെ മാറ്റാന്‍ കഴിവുള്ളതാണ്.  എന്നാല്‍ ഖേദകരമെന്നു പറയട്ടെ വിതരണ ശൃംഖലയുടെ അഭാവം, കാലാവസ്ഥയുടെ പ്രഹരം തുടങ്ങിയ പല വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. ഇത് വളരെ കുറച്ചേ നശിക്കാവൂ എന്ന ലക്ഷ്യത്തോടെ ഈയിടെ ഒരു പുതിയ കണ്ടുപിടുത്തം നടപ്പിലാക്കുന്നു.ഒരു ഇരട്ട പരിപാടി. അതിന്റെ പേരാണ്, സോളാര്‍ ആപ്രിക്കോട് ഡ്രയര്‍ ആന്റ് സ്‌പേസ് ഹീറ്റര്‍. ഇത് ആപ്രിക്കേട്ട് പോലുള്ള മറ്റു വിളവുകളും ആവശ്യത്തിനനുസരിച്ച് ഉണക്കുന്നു, അതു തികച്ചും ശുദ്ധമായ രീതിയില്‍. നേരത്തേ, ആപ്രിക്കോട്ട് വയലിനടുത്ത് ഉണക്കിയിരുന്നപ്പോള്‍, വളരെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു, അതോടൊപ്പം പൊടിയും മഴയും പഴങ്ങളുടെ ഗുണനിലവാരത്തെ സ്വാധീനിച്ചിരുന്നു.
 

dragon
Dragon fruit nursery,kutch- youtube.com

കച്ചിലെ ഡ്രാഗണ്‍ ഫ്രൂട്ട്
 
മറുവശത്ത് ഈയിടെ കച്ഛിലെ കര്‍ഷകര്‍ ഡ്രാഗണ്‍ ഫ്രൂട്‌സിന്റെ കൃഷി നടത്താന്‍ വളരെ അഭിനന്ദനാര്‍ഹമായ ശ്രമം നടത്തുന്നു. പലര്‍ക്കും കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. കച്ഛില്‍ ഡ്രാഗണ്‍ ഫ്രൂട്ടോ...! എന്നാല്‍ അവിടെ പല കര്‍ഷകരും ഇന്നത് കൃഷി ചെയ്യുന്നു. പഴത്തിന്റെ ഗുണനിലവാരവും കുറഞ്ഞ ഭൂമിയില്‍ കൂടുതല്‍ ഉത്പാദനവും ലക്ഷ്യമിട്ട് പല നൂതനവിദ്യകളും പ്രയോഗിക്കുന്നു. എനിക്കറിയാന്‍ കഴിഞ്ഞത് ഡ്രാഗണ്‍ ഫ്രൂട്‌സിന്റെ ആവശ്യക്കാര്‍ നിരന്തരം വര്‍ധിച്ചുവരുന്നു എന്നാണ്. വിശേഷിച്ചും പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ വര്‍ധനവുണ്ട്. കച്ഛിലെ കര്‍ഷകരുടെ ദൃഢനിശ്ചയം കാരണം രാജ്യത്തേക്ക് ഡ്രാഗണ്‍ ഫ്രൂട്‌സ് ഇറക്കുമതി ചെയ്യേണ്ടി വരാതിരിക്കട്ടെ... ഇതാണ് സ്വാശ്രയത്വം... ആത്മനിര്‍ഭരത!

 

lemon
Lemongrass farmers,jharkhand-bhaskarhindi.com
ഇഞ്ചിപ്പുല്ല് കൃഷി

ചെറിയ ചെറിയ പ്രാദേശിക ഉത്പന്നങ്ങളിലൂടെ എങ്ങനെയാണ് വലിയ നേട്ടം സാധിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണം ഝാര്‍ഖണ്ഡില്‍ നിന്നും ലഭിക്കുന്നു. ഝാര്‍ഖണ്ഡിലെ ബിശുന്‍പുര്‍ എന്ന സ്ഥലത്ത് ഈയിടെ 30 ലധികംപേര്‍ ചേര്‍ന്ന് ഇഞ്ചിപ്പുല്ല് (ലമണ്‍ഗ്രാസ്) കൃഷി ചെയ്യുന്നു. ഇത് നാലുമാസം കൊണ്ട് പാകത്തിനു വളരുന്നു. ഇതിന്റെ എണ്ണ വിപണിയില്‍ നല്ല വിലയില്‍ വില്‍ക്കപ്പെടുന്നു. ഇതിന് ഇക്കാലത്ത് വളരെ ആവശ്യക്കാരുണ്ട്.


 

madhubani
Madhubani masks- hindustantimes.com

മധുബനി മാസ്ക്

ശരിയായ വീക്ഷണത്തിലൂടെ, സകാരാത്മകമായ വീക്ഷണത്തിലൂടെ എപ്പോഴും ആപത്തിന്റെ സന്ദര്‍ഭങ്ങളില്‍, ആപത്തിനെ വികസനത്തിലേക്കു മാറ്റാന്‍ വളരെ സഹായങ്ങള്‍ ലഭിക്കും. ഇപ്പോള്‍ ഈ കൊറോണയുടെ സന്ദര്‍ഭത്തില്‍ നമ്മുടെ രാജ്യത്തെ യുവാക്കളും സ്ത്രീകളും തങ്ങളുടെ കഴിവും നൈപുണ്യവും കൊണ്ട് ചില പുതിയ പ്രയോഗങ്ങള്‍ക്ക് തുടക്കമിടുന്നു. ബിഹാറിലെ പല സ്ത്രീ സ്വാശ്രയസംഘങ്ങളും മധുബനി ചിത്രകലയോടുകൂടിയ മാസ്‌ക് ഉണ്ടാക്കാന്‍ തുടങ്ങി. നോക്കിയിരിക്കെ ഇത് വളരെയധികം പ്രചാരമുള്ളതായി. ഈ മധുബനി മാസ്‌ക് ഒരു തരത്തില്‍ സ്വന്തം പാരമ്പര്യത്തിന് പ്രചാരമേകുന്നു, ആളുകള്‍ക്ക് ആരോഗ്യത്തിനൊപ്പം തൊഴിലും ലഭ്യമാക്കുന്നു.

pearl
pearl culture in Bihar- kisanhelpline.com

ബീഹാറിലെ മുത്ത് കൃഷി

പുതിയതായി ചിലതു ചെയ്യാനാലോചിക്കുമ്പോള്‍ ഇന്നൊവേറ്റീവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലപ്പോഴും ആരും ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍ നടപ്പാകുന്നു. ഉദാഹരണത്തിന് ബിഹാറിലെ ചില യുവാക്കളുടെ കാര്യം നോക്കൂ. ആദ്യമൊക്കെ സാധാരണ ജോലിയായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം അവര്‍ മുത്ത്, അതായത് പേള്‍ കൃഷി ചെയ്യാന്‍ തുടങ്ങാം എന്നു തീരുമാനിക്കുന്നു. അവരുടെ പ്രദേശത്ത് ആളുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ അറിവുണ്ടായിരുന്നില്ല. എങ്കിലും ഇവര്‍ ആദ്യം വിവരങ്ങളെല്ലാം സമ്പാദിച്ചു... ജയ്പൂരിലും ഭവനേശ്വരിലും പോയി പരിശീലനം നേടി, സ്വന്തം ഗ്രാമത്തില്‍ത്തന്നെ മുത്തിന്റെ കൃഷി ആരംഭിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ അവര്‍ മുസഫര്‍പൂര്‍, ബേഗുസരായ്, പട്‌ന എന്നിവിടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവാസി തൊഴിലാളികള്‍ക്ക് പരിശീലനം നല്കാന്‍ ആരംഭിച്ചിരിക്കുന്നു. എത്രയോ പേര്‍ക്കാണ് ഇവര്‍ സ്വാശ്രയത്വത്തിന്റെ പാത തുറന്നു കൊടുത്തത്!

കൈത്തറി പ്രോത്സാഹനം
 
ആഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനമാണ്. ഭാരതത്തിന്റെ കൈത്തറി, നമ്മുടെ കരകൗശലം, നൂറുകണക്കിന് വര്‍ഷങ്ങളുടെ അഭിമാനകരമായ ചരിത്രം പേറുന്നവയാണ്. ഭാരതീയ കൈത്തറിയും ഭാരതീയ കരകൗശല ഉത്പന്നങ്ങളും കൂടുതല്‍ കൂടുതല്‍ നാം ഉപയോഗിക്കണം എന്നു മാത്രമല്ല, ഇതെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളോടു പറയുകയും വേണം. ഭാരതത്തിലെ കൈത്തറി, കരകൗശലവസ്തുക്കള്‍ എത്രത്തോളം സമ്പന്നമാണ്, എത്രത്തോളം വൈവിധ്യമാര്‍ന്നതാണ് എന്നത് ലോകം എ്രതത്തോളം അറിയുമോ, അത്രത്തോളം പ്രാദേശിക കരകൗശലക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും നേട്ടമുണ്ടാകും.നമ്മുടെ രാജ്യം മാറുകയാണ്. എങ്ങനെ മാറുന്നു? എത്ര വേഗത്തിലാണ് മാറുന്നത്? എങ്ങനെയെല്ലാമുള്ള മേഖലകളിലാണ് മാറുന്നത്? ഒരു സകാരാത്മകമായ വീക്ഷണത്തോടെ നോക്കിയാല്‍ നാം സ്വയം ആശ്ചര്യപ്പെട്ടുപോകും. ഒരു സമയത്ത് കായിക മത്സരങ്ങള്‍ മുതല്‍ മറ്റെല്ലാ മേഖലകളിലും കൂടുതല്‍ ആളുകള്‍ വലിയ വലിയ നഗരങ്ങളില്‍ നിന്ന് പങ്കെടുത്തിരുന്നു. അല്ലെങ്കില്‍ വലിയ വലിയ കുടുംബങ്ങളില്‍ നിന്നോ, അതുമല്ലെങ്കില്‍ പേരുകേട്ട് സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ ആയിരുന്നു. ഇപ്പോള്‍ രാജ്യം മാറുകയാണ്. ഗ്രാമങ്ങളില്‍ നിന്ന്, ചെറു നഗരങ്ങളില്‍ നിന്ന്, സാധാരണ കുടുംബങ്ങളില്‍ നിന്ന് നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുന്നുണ്ട്. വിജയത്തിന്റെ പുതിയ ശിഖരങ്ങള്‍ ചുംബിക്കുന്നു. ഇവര്‍ വിഷമപരിതഃസ്ഥിതയില്‍ പോലും പുതിയ പുതിയ സ്വപ്നങ്ങള്‍ വച്ചുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷകളുടെ റിസല്‍ട്ട് വന്നപ്പോള്‍ ഇങ്ങനെതന്നെ ചിലതു കാണാനായി. പ്രധാനമന്ത്രി  ചില പ്രതിഭാശാലികളായ കുട്ടികളുമായി സംസാരിക്കുകയുണ്ടായി. എറണാകുളം ജില്ലയിലെ വിനായകനുമായും അദ്ദേഹം സംസാരിച്ചു.
ആയുര്‍വ്വേദ കഷായം
 
ഇപ്പോള്‍ മഴക്കാലമാണ്. മഴക്കാലത്ത് മാലിന്യങ്ങളും അതില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും കൊണ്ടുള്ള ഭീഷണി വര്‍ധിക്കും. ആശുപത്രികളിലെ തിരക്കും വര്‍ധിക്കും. അതുകൊണ്ട് നിങ്ങള്‍ പരിസരം വൃത്തിയാക്കി വയ്ക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍, ആയുര്‍വ്വേദ കഷായം തുടങ്ങിയവ കഴിക്കണം. കൊറോണയെന്ന പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത്, നാം മറ്റു രോഗങ്ങളും വരാതെ സൂക്ഷിക്കണം. നമുക്ക് ആശുപത്രികളില്‍ കയറിയിറങ്ങേണ്ടി വരരുത് എന്ന കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.
വെള്ളപ്പൊക്ക ഭീഷണി

മഴക്കാലത്ത് രാജ്യത്തിന്റെ ഒരു വലിയ ഭാഗം വെള്ളപ്പൊക്കത്തെയും നേരിടുകയാണ്. ബിഹാര്‍, അസം പോലുള്ള രാജ്യങ്ങളുടെ പല പ്രദേശങ്ങളെയും വെള്ളപ്പൊക്കം വളരെ കഷ്ടപ്പെടുത്തുകയാണ്. അതായത് ഒരു വശത്ത് കൊറോണ, മറുവശത്ത് ഇത് മറ്റൊരു വെല്ലുവിളിയായി തീര്‍ന്നിരിക്കയാണ്.  അങ്ങനെയിരിക്കെ, എല്ലാ സര്‍ക്കാരുകളും എന്‍ഡിആര്‍എഫ് ടീമും, സംസ്ഥാനത്തെ അപകട നിയന്ത്രണ ടീമും (ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ടീം) സ്വാശ്രയ സ്ഥാപനങ്ങളും എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, സഹായ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഈ ആപത്തില്‍ പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഈ രാജ്യം മുഴുവനുണ്ട്, അദ്ദേഹം പറഞ്ഞു

അനുബന്ധ വാർത്തകൾ

പിഎം കിസാൻ പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകർക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് മൊബൈൽ വഴി അറിയാൻ കഴിയും


 
Highlights of PM's Mann ki baat-on health and agriculture  - July 26,2020
over the last few months, the way the country fought against Corona unitedly, has proven many apprehensions wrong. Today, the recovery rate in our country is better compared to other countries; the mortality rate in the context of Corona in our country is much less as well, compared to most countries, of course, the loss of even one life is saddening, but India has also succeeded in saving the lives of millions of her people. But friends, the hazards of Corona are far from being over. At many places, it is spreading fast. We need to be extra vigilant. We have to bear in mind that Corona is as fatal today as it was in the beginning – that’s why we have to be fully cautions. Wearing a face mask, using a gamchcha or a light towel to cover, two yard distancing, frequently washing hands, avoiding spitting anywhere, taking full care of hygiene & sanitation- these are our weapons to protect us from Corona. There are times when masks cause inconvenience, one feels like removing them from the face- especially during a conversation. When a mask is required the most, we tend to remove it. At such times, I urge you that whenever you feel your mask is bothersome and you want to remove it, spare a thought for those doctors, those nurses; think of our Corona warriors. You will find them wearing masks for hours together, diligently working to save our lives- sometimes wearing masks for a span of eight to ten hours. Doesn’t that discomfort them? Just think about them… you too will feel that as citizens, we should not be negligent at all; nor let others be so. On the one hand, we have to fight the battle against Corona with full awareness & vigilance; on the other, whatever our responsibilities, through sheer perseverance… business, jobs or studies… we have to lend pace to it, taking it to greater heights. Friends, during the Corona times, our rural regions came up as a beacon of guidance for the entire country. Many examples of effective endeavours on part of local residents of villages & Gram Panchayats are coming to the fore. In Jammu there is a Gram Panchayat named Gram Treva. The sarpanch there is Balbir Kaur Ji. I am told that Balbir Kaur ji got a 30 bed Quarantine Centre constructed in her Panchayat. She also made arrangements for availability of water on roads leading to the Panchayat. She ensured that people did not have to face any problem in washing hands. Not just that Balbir Kaur ji, with a spray pump slung on her shoulder embarks upon sanitization of the entire Panchayat & its neighbourhood, along with volunteers. Similarly, there is a Kashmiri woman sarpanch- Zaitoona Begum ji of Chauntliwaar, Gaanderbal.         Zaitoona Begum ji decided that her Panchayat would fight the battle against Corona and along with that, create income opportunities too. She distributed free masks & free ration in the vicinity; at the same time she distributed crop seeds & apple saplings so that people were not subjected to inconvenience in farming & horticulture. Friends, there is another inspiring example from Kashmir. Shriman Mohd Iqbal is the Municipal President of Anantnag. He required a sprayer for sanitization of his area. He was informed that the machine would have to be brought from another town, that too at a cost of Six Lakh Rupees. On this, Shriman Iqbal ji, through his own efforts, designed & made a sprayer machine, and that too at a cost of Fifty Thousand Rupees. There are many similar examples. Such inspiring examples are emerging in the entire country, from all corners, everyday. All of these are worthy of accolades. Challenges did come; but people rose up to them with singular fortitude.        My dear countrymen, the correct approach, a positive approach always goes a long way in transforming distressing times into opportunities, adversities into triggers of development & progress. In the present times of Corona, we have witnessed how the youth & women of our country have come up with new experiments on the basis of their talent & skills. In Bihar, many women self help groups have begun making masks with Madhubani motifs… by and by, they turned out to be very popular. These Madhubani masks, in a way, propagate a regional tradition; besides protecting health, they also create opportunities for livelihood. You surely know of Bamboo which grows abundantly in the North East. Now, using the same Bamboo, artisans of Tripura, Manipur and Assam have started crafting high quality water bottles and Tiffin-boxes. If you glance at the craftsmanship of these bottles, you will not believe that Bamboo can be used to create such fine products. Moreover, these bottles are eco friendly. Before actually making them, the Bamboo is first boiled, adding Neem and other medicinal shrubs. Thus, these bottles also acquire medicinal value. An example from Jharkhand shows us how small local products can be hugely successful. In Bishunpur, Jharkhand, more than thirty groups are collectively cultivating lemongrass. It takes four months for lemongrass to mature and its oil fetches a decent price in the market. These days, this product is much in demand. I also wish to refer to two regions of the country- both are hundreds of kilometers apart; yet are contributing in making India self reliant in their own unique, novel ways. One is Ladakh; the other is Kutch. The mere mention of Leh-Ladakh creates images of picturesque valleys, mountain heights & whiffs of fresh air. On the other hand, reference to Kutch draws images of an unending desert with no vegetation in sight. In Ladakh, a distinct fruit called chooli or apricot also known as Khubani is grown. This produce has the capacity to transform the economy of the area. But unfortunately, vagaries of supply chains & weather are some of the formidable challenges it keeps facing. To reduce spoilage to the minimum, a new innovation has been adopted for use. This is a Dual system, called solar Apricot Dryer & space heater. This desiccates apricots, other fruits & vegetables as per requirement; that too in a hygienic manner. Earlier, when apricots used to be dried in the vicinity of farms, there would be spoilage, besides loss of quality of fruit on account of dust & rainwater. On the other side, these days, farmers of Kutch are making commendable efforts in the cultivation of Dragon fruit. Many people are perplexed when they hear Kutch & Dragon fruit together. But, today, many farmers there have taken to this activity. Many innovations are taking place for enhancing fruit quality, productivity & yield.         I have been told that the popularity of Dragon Fruits is constantly increasing, especially usage in breakfast has increased considerably. The farmers of Kutch have resolved that the country should not import Dragon Fruit and this is what self reliance is all about.when we think of doing something new, think innovatively, then even such tasks become possible, which, in general, no one imagines, as exemplified by some youth of Bihar. Earlier they used to do routine jobs. One day, they decided to start cultivating pearls. In their area, people did not know much about this, but, this group of people, first, gathered all the requisite information, went to Jaipur and Bhubaneswar and took training and started cultivating pearls in their village. Today, they are not just earning a lot from this activity but have also started training the migrant labourers returning from other states at Muzaffarpur, Begusarai and Patna. And for many people, this has opened the avenues to self-reliance.The 7th of August is National Handloom Day. The Handloom of India and our Handicrafts encompass a glorious history of hundreds of years. It should be an endeavour on part of all of us to use Indian Handloom and Handicrafts as much as possible, and also communicate to more and more people about them. The more the world knows about the richness and diversity of Indian handloom and handicrafts, the greater our local artisans and weavers will benefit.Our country is changing. How is she changing? How fast is she changing? In what all fields is she undergoing change? If we look at it with a positive point of view, we ourselves will be astounded! There was a time, when whether in sports or other sectors, most people were either from big cities or from famous families or from well-known schools or colleges. Now, the country is changing. Our youth are coming forward from villages, from small towns and from ordinary families. New heights of success are being scaled. These people are moving forward in the midst of crises, fostering new dreams. We see something similar to this in the results of the board exams that have recently been announced.it is also the season of rains, the risk of diseases arising out of filth increases during this period. Consequently, it leads to overcrowding in hospitals. I urge you to pay special attention to cleanliness around you and keep taking immunity enhancers such as Ayurvedic kadha. During the times of Corona pandemic, it is imperative that we protect ourselves against other diseases. We will have to take complete care so that we do not have to frequent hospitals.During this rainy season, there is a large part of the country that is grappling with floods. Many areas of states like Bihar and Assam are having to deal with a series of difficulties due to floods. On the one hand, we have Corona and on the other we have this challenge. In such a scenario, all Governments, NDRF teams, Disaster response teams, Self help groups are working in tandem to provide relief and rescue in all possible ways. The whole country stands by those affected by this disaster.

English Summary: Highlights of PM's Mann ki baat on health and agriculture - July 26,2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds