<
  1. News

ഒരു രൂപ നോട്ട് കയ്യിലുള്ളവർക്ക് 45,000 രൂപ വരെ നേടാം

പഴയ നാണയങ്ങളോ കറൻസി നോട്ടുകളോ ശേഖരിച്ച് വയ്ക്കുന്ന ശീലമുള്ളവരാണോ? എങ്കിൽ അത്തരക്കാർക്കിതാ ആയിരങ്ങൾ സമ്പാദിക്കാനുള്ള ഒരു സുവർണ്ണാവസരം. വെറും ഒരു രൂപ നോട്ട് കൊണ്ട് ഇപ്പോൾ 49,999 രൂപവരെ നേടാം. പഴയ നാണയങ്ങൾ വിൽക്കുന്ന കോയിൻ ബസാർ എന്ന വെബ്സൈറ്റാണ് ഉപഭോക്താക്കൾക്ക് പണം വിറ്റ് പണം വരാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

Meera Sandeep
പഴയ ഒരു രൂപ നോട്ടിന്റെ മാതൃക
പഴയ ഒരു രൂപ നോട്ടിന്റെ മാതൃക

പഴയ നാണയങ്ങളോ കറൻസി നോട്ടുകളോ ശേഖരിച്ച് വയ്ക്കുന്ന ശീലമുള്ളവരാണോ? എങ്കിൽ അത്തരക്കാർക്കിതാ ആയിരങ്ങൾ സമ്പാദിക്കാനുള്ള ഒരു സുവർണ്ണാവസരം. 

വെറും ഒരു രൂപ നോട്ട് കൊണ്ട് ഇപ്പോൾ 49,999 രൂപവരെ നേടാം. പഴയ നാണയങ്ങൾ വിൽക്കുന്ന കോയിൻ ബസാർ എന്ന വെബ്സൈറ്റാണ് ഉപഭോക്താക്കൾക്ക് പണം വിറ്റ് പണം വരാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

പഴയ ഒരു രൂപ നോട്ടുകൊണ്ട് എങ്ങനെ ആയിരങ്ങൾ നേടാം?

എന്നാൽ വെറുതെ ഏതെങ്കിലും ഒരു ഒരു രൂപ നോട്ട് വിൽപനയ്ക്ക് വച്ചാലൊന്നും ഈ തുക ലഭിക്കില്ല. 1957ൽ അച്ചടി നോട്ടായിരിക്കണം.

അന്നത്തെ ഗവർണറായിരുന്ന എച്ച് എം പട്ടേൽ നോട്ടിൽ ഒപ്പിട്ടിരിക്കണം. കൂടാതെ ഈ നോട്ടിന്റെ സീരിയൽ നമ്പർ 123456 എന്നിങ്ങനെയായിരിക്കുകയും വേണം. ഇത്രയും ഒത്തിണങ്ങിയ നോട്ട് ആണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ ഇപ്പോൾ തന്നെ കോയിൻ ബസാറിൽ വിൽ‌പനയ്ക്ക് വയ്ക്കാവുന്നതാണ്. 49,999 രൂപയാണ് ഈ ഒരു രൂപ നോട്ടിന്റെ യഥാർത്ഥ വില.

നിങ്ങൾ ചെയ്യേണ്ടത്

  • കോയിൻബസാർ വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഒരു രൂപ കറൻസി എളുപ്പത്തിൽ വിൽക്കാൻ കഴിയും - https://www.coinbazaar.in/

  • വെബ്‌സൈറ്റ് സന്ദർശിച്ച് ‘ഷോപ്പ്’ വിഭാഗം തിരയുക.

  • തുടർന്ന് 'note bundle' വിഭാഗത്തിലേക്ക് പോകുക (നിങ്ങൾക്ക് പൂർണ്ണ വിവരങ്ങൾ ഇവിടെ ലഭിക്കും).

  • ഈ മെസ്സേജും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും - "Extremely rare, For collectors, one rupee bundle 1957, signed by HM Patel, with jumbling number 123456” option.

വാങ്ങുന്നയാളുകൾക്ക് ഡിസ്കൗണ്ടും കഴിച്ച് 44,999 രൂപയ്ക്കാണ് നോട്ട് ലഭിക്കുക. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ചില നോട്ടുകളും സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് ഇത്തരം നോട്ടുകൾക്ക് വിലിയിട്ടിരിക്കുന്നത്. ഓഎൽഎക്സ്, ഇന്ത്യാ മാർട്ട് തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ ഇത്തരം പഴയ നാണയങ്ങളും കറൻസികളും വിൽപനയ്ക്ക് വച്ചിട്ടുണ്ട്. ഈ സൈറ്റുകളിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തുകൊണ്ട് നിങ്ങളുടെ പക്കലുള്ള നാണയങ്ങൾ വിൽപനയ്ക്ക് വയ്ക്കാവുന്നതാണ്.

ഇതിനായി അവയുടെ ചിത്രങ്ങളും ഒപ്പം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള കുറിപ്പും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. 26 വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു രൂപ നോട്ടുകൾ അന്നത്തെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. 

എന്നാൽ 2015 ജനുവരി ഒന്ന് മുതൽ ഒരു രൂപ നോട്ടുകളുടെ അച്ചടി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

English Summary: Holders of one rupee note can get up to Rs 45,000

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds